മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മാര്‍ച്ച് 4ന് റിലീസ് ചെയ്യുന്ന ചിത്രം മികച്ച പ്രതീക്ഷയാണ് ഇതിനകം പ്രേക്ഷകരില്‍ ഉണര്‍ത്തിയിട്ടുള്ളത്. ഫെബ്രുവരി 4ന് റിലീസ് ചെയ്യാനിരുന്ന ചിത്രം കൊറോണ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയതിന്‍റെയും പുതിയ ഇളവുകള്‍ അനുവദിക്കാത്തതിന്‍റെയും പശ്ചാത്തലത്തില്‍ നീട്ടിവെക്കുകയായിരുന്നു. അടുത്ത മാസത്തോടെ തിയറ്ററുകളില്‍ സെക്കന്‍റ് ഷോ അനുവദിക്കുമെന്നും ഒക്കുപ്പന്‍സി ഉയര്‍ത്തുമെന്നുമാണ് സിനിമാ ലോകം പ്രതീക്ഷിക്കുന്നത്. യു/എ സര്‍ട്ടിഫിക്കറ്റാണ് പ്രീസ്റ്റിന് ലഭിച്ചിട്ടുള്ളത്.
#thepriest pic.twitter.com/DKnRc2QdU3
— Mammootty (@mammukka) February 17, 2021
മമ്മൂട്ടി പുരോഹിത വേഷത്തില്‍ എത്തുന്ന ചിത്രം റിലീസിനു മുമ്പ് തന്നെ വിവിധ ബിസിനസുകളിലൂടെ മുടക്കുമുതല്‍ തിരിച്ചു പിടിച്ചിട്ടുണ്ട് . നവാഗതനായ ജോഫിന്‍ ചാക്കോയുടെ സംവിധാനത്തില്‍ ഒരുങ്ങിയ പ്രീസ്റ്റിന് രാഹുൽ രാജാണ് സംഗീതം ഒരുക്കിയത്. ആന്‍റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍, വിഎന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് പ്രീസ്റ്റ് നിര്‍മിച്ചത്. മഞ്ജു വാര്യര്‍ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു എന്ന സവിശേഷത കൂടി ഈ ചിത്രത്തിനുണ്ട്. ജോഫിന്‍റെ തന്നെ കഥയ്ക്ക് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത് ദീപു പ്രദീപും ശ്യാം മോഹനും ചേര്‍ന്ന്.പ്രമേയത്തില്‍ ഏറെ താല്‍പ്പര്യം തോന്നിയ മമ്മൂട്ടി വളരേ വേഗത്തില്‍ തീരുമാനമെടുത്ത് ചിത്രത്തിനായി ഡേറ്റ് കണ്ടെത്തുകയായിരുന്നു. ലോക്ക്ഡൌണിന് ശേഷമുള്ള ഏറ്റവും വലിയ മലയാളം റിലീസ് ആകാനുള്ള ഒരുക്കത്തിലാണ് ചിത്രം.
നിഖില വിമല്‍, സാനിയ ഇയപ്പന്‍, ബേബി മോണിക്ക, ജഗദീഷ്, രമേശ് പിഷാരടി,അമേയ മാത്യു, വെങ്കിടേഷ്, ടോണി ലൂക്ക് എന്നിവരടങ്ങുന്ന വന്‍ താരനിര ചിത്രത്തിലുണ്ട്. അഖില്‍ ജോര്‍ജ് ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. ആന്‍റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍, വി എന്‍ ബാബു എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Mammootty starrer ‘The Priest’ releasing on March 4. The Joffin Chacko directorial has Manju Warrier as the female lead. Here is the new poster.