ഖോ ഖോ ടീം വീണ്ടും ഒന്നിക്കുന്ന ‘കീടം’, രജിഷ വിജയൻ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഇറങ്ങി

ഖോ ഖോ ടീം വീണ്ടും ഒന്നിക്കുന്ന ‘കീടം’, രജിഷ വിജയൻ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഇറങ്ങി

ഖോ ഖോ എന്ന ചിത്രത്തിനുശേഷം രാഹുൽ റിജി നായർ സംവിധാനം ചെയ്യുന്ന ‘കീടം ‘ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രജിഷ വിജയൻ, ശ്രീനിവാസൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സംവിധായകൻ രാഹുൽ റിജി നായർ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്‍റെ ബാനറിൽ സുജിത് വാരിയർ, ലിജോ ജോസഫ്, രഞ്ചൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാകേഷ് ധരൻ ആണ് ചായഗ്രഹണം. ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റ്‌ ചെയുന്ന കീടം ഒരു ത്രില്ലർ ചിത്രം ആണ്.

സൂപ്പർ താരം മോഹൻലാലിന്‍റെ സോഷ്യൽ മീഡിയ പേജിലുടെ ആണ് ഫസ്റ്റ് ലുക്ക്‌ പുറത്തു വന്നത്. വിജയ് ബാബു, രഞ്ജിത് ശേഖർ നായർ, മണികണ്ഠൻ പട്ടാമ്പി, ആനന്ദ് മൻമധൻ , മഹേഷ്‌ എം നായർ എന്നിവരാണ് മറ്റ് താരങ്ങൾ. വിനീത് വേണു, ജോമ് ജോയ്, ഷിന്റോ കെ എസ് എന്നിവർ കോ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രണവ് പി പിള്ളയാണ്.

സിദ്ധാർത്ഥ പ്രദീപ്‌ ആണ് സംഗീതം, പോസ്റ്റ്‌ പ്രൊഡക്ഷൻ സൂപ്പർവൈസർ -അപ്പു എൻ ഭട്ടതിരി, പ്രൊഡക്ഷൻ ഡിസൈൻ -പ്രതാപ് രവീന്ദ്രൻ, സൗണ്ട് മിക്സ്‌ – വിഷ്ണു പി സി, സൗണ്ട് ഡിസൈൻ – സന്ദീപ് കുരിശേരി, വരികൾ – വിനായക് ശശികുമാർ, കളറിസ്റ്റ് – ലിജു പ്രഭാകർ, പ്രൊഡക്ഷൻ കണ്ട്രോളർ – ജെ പി മണക്കാട്,ആർട്ട്‌ ഡയറക്ടർ -സതീഷ് നെല്ലായ, കോസ്റ്റും -മെർലിൻ, മേക്ക് അപ് -രതീഷ് പുൽപള്ളി, സ്റ്റണ്ട്സ് -ഡേയ്ഞ്ചർ മണി, അസോസിയേറ്റ് ഡയറക്ടെഴ്സ് – ബെൽരാജ് കളരിക്കൽ, ശ്രീകാന്ത് മോഹൻ, ടൈറ്റിൽ കാലിഗ്രഫി – സുജിത് പണിക്കാം, ഡിസൈൻ – മമ്മിജോ, പ്രോമോ സ്റ്റിൽസ് – സെറീൻ ബാബു.

Here is the first look poster for Riji Nair directorial Keedam. Rajisha Vijayn essaying the lead role.

Latest Upcoming