അറിയപ്പെടാത്ത വീരന്മാരുടെ കഥയുമായി ‘ഓപ്പറേഷന്‍ ജാവ’, ടീസര്‍ കാണാം

അറിയപ്പെടാത്ത വീരന്മാരുടെ കഥയുമായി ‘ഓപ്പറേഷന്‍ ജാവ’, ടീസര്‍ കാണാം

നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘ഓപ്പറേഷന്‍ ജാവ’യുടെ ടീസര്‍ പുറത്തിറങ്ങി. വി സിനിമാസ് നിര്‍മിക്കുന്ന ചിത്രം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. അറിയപ്പെടാതെ പോയ വീരന്മാരുടെ കഥകള്‍ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രമെത്തുന്നത്.

കേരളത്തിലും തമിഴ്‍നാട്ടിലുമായി നടന്ന ഒരു യഥാര്‍ത്ഥ അന്വേഷണത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. വിനായകന്‍, ബാലു വര്‍ഗീസ്, ഇര്‍ഷാദ്, ബിനു പാപ്പു, സുധി കോപ്പ, ദീപക് വിജയന്‍, ലുക്ക് മാന്‍, പി ബാലചന്ദ്രന്‍, ധന്യ അനന്യ, മമിത ബൈജു, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Teaser for ‘Operation Java’ starring Vinayakan, Balu Varghese released. Tharun Moorthy helming this movie.

Latest Trailer Video