
വെള്ളിയാഴ്ച വൈകിട്ടോടെ തിയറ്ററുകളിലെത്തിയ അമല പോള്‍ ചിത്രം ആടൈ മികച്ച പ്രതികരണങ്ങള്‍ സ്വന്തമാക്കുന്നുണ്ട്. തന്റെ അഭിനയ ജീവിതത്തിലെ ഏറെ നിര്‍ണായകമായ ചിത്രമായാണ് അമല ആടൈയെ കാണുന്നത്. അത് ശരിവെക്കുന്ന പ്രതികരണങ്ങളാണ് നിരൂപകരില്‍ നിന്ന് വരുന്നത്. വ്യത്യസ്തവും ശക്തവുമായ കഥാപാത്രത്തെ അമല മികവുറ്റതാക്കിയെന്നാണ് അഭിപ്രായം. ടീസറിലൂടെയും ലുക്ക് പോസ്റ്ററുകളിലൂടെയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് ആടൈ. ആടൈക്ക് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. ചിത്രത്തിലെ പ്രധാനപ്പെട്ടൊരു രംഗത്തിന്റെ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
വി സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രം രത്‌നകുമാറാണ് സംവിധാനം ചെയ്തത്. കാമിനി എന്ന കഥാപാത്രത്തെയാണ് അമല പോള്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥകേട്ട് മറ്റ് പ്രോജക്ടുകള്‍ വേണ്ടെന്നു വെച്ചിട്ടാണ് ആടെ സ്വീകരിച്ചതെന്ന് നേരത്തെ അമല പോള്‍ പറഞ്ഞിരുന്നു. കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം പ്രദീപ് കുമാറാണ്.
Amala Paul getting good responses for Aadai. The movie directed by Ratnakumar is now in theaters. Here is a sneak peek video.