458 തിയറ്ററുകളില്‍ 2.0, ഫസ്റ്റ് റിവ്യൂ

കേരളത്തിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ റിലീസായി ശങ്കര്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 2.0 തിയറ്ററുകളിലെത്തി. രജനീകാന്ത്, അക്ഷയ്കുമാര്‍, എമി ജാക്‌സണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന് 458 സ്‌ക്രീനുകളാണ് ആദ്യ ദിനത്തില്‍ ഉള്ളത്. മുളകുപാടം ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ചിത്രത്തിന്റെ 2ഡി, 3ഡി ഫോര്‍മാറ്റുകള്‍ കേരളത്തില്‍ പ്രദര്‍ശനത്തിനുണ്ട്.

പുലര്‍ച്ചെ നാലിന് തന്നെ പലയിടങ്ങളിലും ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനങ്ങള്‍ തുടങ്ങി. ആദ്യ പകുതിയില്‍ പതിയെ തുടങ്ങി രണ്ടാം പകുതിയില്‍ ചിത്രം വിസ്മയിപ്പിക്കുന്ന, പ്രതീക്ഷകള്‍ക്കൊപ്പമെത്തുന്ന തലത്തിലേക്ക് ഉയര്‍ന്നു എന്നാണ് തിയറ്ററുകളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.


412 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത സര്‍ക്കാരിന്റെ റെക്കോഡാണ് ദിവസങ്ങള്‍ക്കുള്ളില്‍ 2.0 പിന്നിലാക്കി.തത്. ലോകവ്യാപകമായി 10,500ഓളം തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുന്നു.


യുഎഇയില്‍ ആദ്യ ദിനത്തില്‍ തമിഴ്, ഹിന്ദി, തെലുങ്ക് പതിപ്പുകളിലായി ആയിരത്തിനടുത്ത് ഷോകള്‍ ആദ്യ ദിനത്തില്‍ യുഎഇയില്‍ ചിത്രത്തിനുണ്ടാകും. ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്ര വലിയ റിലീസ് ലഭിക്കുന്നത്.


മറ്റ് രാഷ്ട്രങ്ങളിലും ബോളിവുഡ് ചിത്രങ്ങള്‍ക്കു ലഭിച്ചിട്ടില്ലാത്ത റിലീസാണ് 2.0 ക്കുള്ളത്. 6570 രാജ്യങ്ങളിലാണ് ഈ തെന്നിന്ത്യന്‍ ചിത്രമെത്തുന്നത്.


പ്രീ റിലീസ് ബിസിനസായി 120 കോടിയിലധികം കരസ്ഥമാക്കിയിട്ടുള്ള ചിത്രം ആദ്യ ദിനത്തില്‍ തന്നെ 100 കോടിക്കു മുകളില്‍ കളക്ഷന്‍ നേടുമെന്നാണ് കരുതുന്നത്.

Previous : ഗോവയിൽ ചെമ്പൻ വിനോദ് മികച്ച നടൻ, ലിജോ ജോസ് സംവിധായകൻ
Next : ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു- ടോവിനോ ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലേക്ക്

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *