New Updates

ഇന്ത്യന്‍ 2 ഷൂട്ടിംഗിനിടെ അപകടം, 3 പേര്‍ മരിച്ചു, ശങ്കറിന് പരുക്കെന്ന് റിപ്പോര്‍ട്ട്

ഇന്ത്യന്‍ 2 ഷൂട്ടിംഗിനിടെ അപകടം, 3 പേര്‍ മരിച്ചു, ശങ്കറിന് പരുക്കെന്ന് റിപ്പോര്‍ട്ട്

ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യന്‍ 2ന്റെ ചിത്രീകരണത്തിന്റെ വന്‍ അപകടം. ചിത്രീകരണത്തിന് ഉപയോഗിച്ചിരുന്ന വന്‍ ക്രെയ്ന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ സഹ സംവിധായകന്‍ കൃഷ്ണ (34), സെറ്റില്‍ ഭക്ഷണം വിതരണം ചെയ്യുന്ന സംഘത്തിലെ മധു (29) ചന്ദ്രന്‍ (60) എന്നിവര്‍ മരണപ്പെട്ടു. ഒമ്പതു പേര്‍ക്ക് പരുക്കേറ്റു. സംവിധായകന്‍ ശങ്കറിനും പരുക്കേറ്റതായി ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അണിയറ പ്രവര്‍ത്തകര്‍ നിഷേധിച്ചു. കമല്‍ ഹാസന്‍ ഉള്‍പ്പടെയുള്ളവര്‍ ഉള്ളപ്പോഴായിരുന്നു ചെന്നൈ പൂനമല്ലിയിലെ ഇവിപി സ്റ്റുഡിയോിയില്‍ അപകടമുണ്ടായത്.

150 ഹെവി ഡ്യൂട്ടി ലൈറ്റുകള്‍ ഘടിപ്പിച്ച 150 അടിയിലേറേ ഉയരമുള്ള ക്രെയ്ന്‍, ശങ്കര്‍ ഉള്‍പ്പടെ ഇരുന്ന ടെന്റിലേക്ക് മറിയുകയായാരുന്നു. കമല്‍ ഹാസനും സഹപ്രവര്‍ത്തകരും ചേര്‍ന്ന് പരുക്കേറ്റവരെ ആശുപത്രികളില്‍ എത്തിച്ചു. അപകട വിവരത്തെ കുറിച്ച് അറിയിച്ചും മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നും കമലഹാസന്‍ ട്വിറ്ററിലെത്തി. ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഇന്ത്യയിലെ ഷെഡ്യൂളുകള്‍ വേഗം പൂര്‍ത്തിയാക്കി ഇറ്റലിയിലെ ഷെഡ്യൂളിലേക്ക് നീങ്ങാനായിരുന്നു ശങ്കറിന്റെ പദ്ധതി.

Heavy accident in Shankar’s Indian 2 Set. A big crane fell down and 3 people died. Shankar and Kamal Hassan were present, but not injured.

Related posts