ഏറെ പുതുമകളും അതിലേറെ കൗതുകങ്ങളുമായി മലയാളത്തിൽ ഒരു പുതിയ സിനിമ ഒരുങ്ങുന്നു.. ചാനൽ ഫൈവ്ന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിക്കുന്ന ഹെഡ്മാസ്റ്ററില്‍ മലയാള സിനിമാ സംഗീത ലോകത്തെ മൂന്ന് തലമുറകൾ ഒത്തുചേരുന്നു. 75 വയസ്സ് പിന്നിട്ടിട്ടും ഇന്നും ശബ്ദത്തിൽ ആർദ്ര പ്രണയത്തിന്റെ മധുരം സൂക്ഷിക്കുന്ന മലയാളത്തിന്റെ ഭാവ ഗായകൻ ജയചന്ദ്രൻ, തനതു നാടകങ്ങളുടെയും സംഗീതത്തിന്റെയും ആചാര്യൻ കാവാലം നാരായണ പണിക്കരുടെ മകൻ കാവാലം ശ്രീകുമാർ, പിന്നെ പുതിയ തലമുറയിലെ പുതുശബ്ദമായ നിത്യ മാമ്മൻ എന്നിവരാണ് ചിത്രത്തിനായി ഒന്നിക്കുന്നത്.
കഴിഞ്ഞ തലമുറയിലെ അധ്യാപകരുടെ ദുരിത ജീവിതങ്ങളുടെ നേർക്കാഴ്ചയാണ് ഹെഡ്മാസ്റ്റർ. പ്രശസ്ത ചെറുകഥകൃത്ത് കാരൂരിന്റെ പ്രസിദ്ധ കഥയായ പൊതിച്ചോറിന്‍റെ ചലച്ചിത്ര ഭാഷ്യമാണ് ഹെഡ്മാസ്റ്റർ.
പ്രശസ്ത കവി പ്രഭാവർമ്മയുടെ വരികൾക്ക് കാവാലം ശ്രീകുമാർ സംഗീതം ഒരുക്കുന്നു. കാവാലം ശ്രീകുമാർ സംഗീതം ഒരുക്കുന്ന ആദ്യ സിനിമ കൂടിയാണ് ഹെഡ്മാസ്റ്റർ.
സംഗീത ലോകത്തിലെ തലമുറകളുടെ സംഗമം ഇപ്പോഴേ സിനിമാ ലോകത്തു ചർച്ചയായി കഴിഞ്ഞു..
രാജിവ് നാഥ് സംവിധാനം നിർവഹിക്കുന്ന ഹെഡ്മാസ്റ്ററിന്റെ തിരക്കഥ രാജീവ് നാഥും, KB വേണുവും ചേർന്ന് നിർവഹിച്ചിരിക്കുന്നു. ക്യാമറ പ്രവീൺ പണിക്കർ. എഡിറ്റിംഗ് ബീന പോൾ, പി ആർ ഓ -അജയ് തുണ്ടത്തിൽ .ജനുവരി 14 നു തിരുവനന്തപുരത്ത് ഹെഡ്മാസ്റ്ററിന്റെ ചിത്രീകരണം ആരംഭിക്കുന്നു.
RajeevNath directorial ‘Headmaster’ rolling soon. Kavalam Sreekumar musical has P Jayachandran and Nithya Mamen as singers.