നാലു നായകന്‍മാരെ അണിനിരത്തി മണിരത്‌നം സംവിധാനം ചെയ്യുന്ന ചെക്ക ചെവന്ത വാനം ഷൂട്ടിംഗ് തിയറ്ററുകളില്‍ മികച്ച കളക്ഷനുമായി മുന്നേറുകയാണ്. അരവിന്ദ് സാമി, ചിമ്പു, വിജയ് സേതുപതി, വിജയ് ആന്റണി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളടങ്ങിയ ഹയാതി ഗാനത്തിന്റെ വിഡിയോ പുറത്തുവന്നു.
സംവിധായകന്‍ കൂടിയായ സന്തോഷ് ശിവനാണ് സിസിവിക്കായി ക്യാമറ ചലിപ്പിച്ചത്. ചിത്രത്തില്‍ ഐശ്വര്യ രാജേഷ്, ജ്യോതിക, പ്രകാശ് രാജ്, അദിതി റാവു ഹൈദരി, ശരത് അപ്പാനി തുടങ്ങിയവരുമുണ്ട്. എ ആര്‍ റഹ്മാന്റേതാണ് സംഗീതം.ലൈക്ക പ്രൊഡക്ഷന്‍സും മണിരത്‌നത്തിന്റെ സ്വന്തം ബാനര്‍ മദ്രാസ് ടാക്കീസും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്ബര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ