തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി അന്തരിച്ചു

തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി കോവിഡ് ബാധിച്ച് മരിച്ചു, 45 വയസായിരുന്നു. പൂഴിക്കടകന്‍, കുഞ്ഞിരാമന്‍റെ കുപ്പായം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു. ഹരിപ്രസാദിനെ കോവിഡ് പൊസിറ്റീവായതിനെ തുടര്‍ന്ന് ഡിസംബര്‍ 16-ന് ആയിരുന്നു അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഗിലന്‍ബാരി സിന്‍ഡ്രോം രോഗവും വന്നതോടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.

സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ ഒരുക്കുന്ന ‘ഗെറ്റുഗദര്‍’ എന്ന സിനിമയ്ക്കായി തിരക്കഥ ഒരുക്കുകയായിരുന്നു. അടുത്ത വര്‍ഷം ഏപ്രിലില്‍ ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങാനിരിക്കുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ മടവൂര്‍ ആണ് സ്വദേശം. പിതാവ് പരേതനായ പത്മനാഭന്‍ നായര്‍, അമ്മ സുഭദ്ര, സഹോദരന്‍ കേണല്‍ ജയപ്രസാദ്. അവിവാഹിതനാണ്. ശവസംസ്‌കാരം വൈകിട്ട് കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് കോഴിക്കോട് മാവൂര്‍ റോഡ് ശ്മാശനത്തില്‍ നടക്കും.

Film writer Hariprasad Kolleri passed away due to the complications after tested for COVID 19.

Latest