മലയാളത്തിന്‍റെ നടന വിസ്മയം മോഹന്‍ലാലിന്‍റേതായി ഒരു ചിത്രം തിയറ്ററുകളിലേക്ക് എത്തിയിട്ട് ഒന്നര വര്‍ഷം ആകാന്‍ പോകുകയാണ്. വന്‍ ചിത്രങ്ങള്‍ നിരനിരയായി നില്‍ക്കവെയാണ് കോവിഡ് പ്രതിസന്ധി മൂന്നു പതിറ്റാണ്ടിലേറേ നീണ്ട താര ജീവിതത്തില്‍ ചെറിയ ഇടവേളകള്‍ തീര്‍ത്തത്. എങ്കിലും മലയാളികളുടെ പ്രിയ മുഖമായി താരം എപ്പോഴും കാഴ്ചവട്ടത്തുണ്ട്. ചാനലുകളിലും റിയാലിറ്റി ഷോകളിലുമെല്ലാം തന്‍റെ ഊർജ്ജസ്വലതയുമായി എത്തുന്ന താരം ‘ദൃശ്യം 2’ന്‍റെ ഒടിടി റിലീസിലൂടെ തന്‍റെ ആരാധകരെ ഒരിക്കല്‍ കൂടി കൈയിലെടുത്തു. ഇന്ന് മലയാളികളുടെ പ്രിയതാരത്തിന് 61 വയസ് തികയുകയാണ്.
ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് തുടക്കമിട്ടിരിക്കുന്ന ഘട്ടത്തിലാണ് ഇത്തവണ ലാലേട്ടന്‍റെ പിറന്നാള്‍ എത്തുന്നത് എന്നതും സവിശേഷതയാണ്. ‘ബറോസ്’ എന്ന തന്‍റെ സ്വപ്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിന് തുടക്കമിട്ടിട്ടുണ്ട്. വമ്പന്‍താര നിര അണിനിരക്കുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുക്കുന്നത്. എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ എന്നപോലെ സംവിധാനത്തിലും തന്‍റെ കൈയൊപ്പു പതിക്കാന്‍ മോഹന്‍ലാലിന് ആകും എന്ന വിശ്വാസത്തിലാണ് മലയാള സിനിമാലോകം.
മലയാളത്തില്‍ 100 കോടി മുതല്‍മുടക്കില്‍ ഒരുക്കിയ ആദ്യ ചിത്രം ‘മരക്കാര്‍- അറബിക്കടലിന്‍റെ സിംഹം’ ആണ് മോഹന്‍ലാലിന്‍റേതായി ഉടന്‍ പുറത്തിറങ്ങാനുള്ളത്. കോവിഡ് പ്രതിസന്ധി മൂലം പലകുറി മാറ്റിവെച്ച ചിത്രം തിയറ്ററുകള്‍ പൂർണ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഉടന്‍ പുറത്തിറക്കും.
The complete actor Mohanlal turns 61 today. He had no release over a year due to COVID 19.