കൊച്ചിയിലെ പത്രപ്രവർത്തകനായ ഒരാളുടെ കൊലപാതാകവും തുടർന്ന് അയാളുടെ രണ്ട് മക്കളിൽ ഒരാൾ പ്രതികാരത്തിനൊരുങ്ങുന്നതുമാണ് റൈഹാൻ പ്രോഡക്‌ഷൻസിന്റെ ബാനറിൽ ജലീൽ എ കെ നിർമ്മിച്ച് രജനീഷ് ബാബു സംവിധാനം ചെയ്യുന്ന ഹൈദർ എന്ന വെബ് സീരീസ് പറയുന്നത്. ജനുവരി 14 ഈ സീരീസ് പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് അണിയറപ്രവർത്തകർ നൽകിയ വിവരം. 8 എപ്പിസോഡുകളുള്ള ഈ വെബ് സീരീസിന്റെ ആദ്യ സീസണിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നുണ്ട്.
ഹൈദറിന് സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദർ ആണ് .ഗോപി സുന്ദർ ആദ്യമായി സംഗീതം നൽകുന്ന വെബ് സീരീസ് എന്ന പ്രത്യേകതയുമുണ്ട് .നൗഫൽ അബ്ദുല്ല എഡിറ്റിങ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അനൂപ് ഉമ്മൻ ആണ് . പി ആർ ഒ: പി ശിവപ്രസാദ്.
‘Hyder’ web series will release on Jan 14th. The Rajaneesh Babu directorial is based on Land Mafia.