കൈരളി ടിവിയിലെ അശ്വമേധം പരിപാടിയുടെ ഗ്രാന്‍ഡ് മാസ്റ്റര്‍ ജിഎസ് പ്രദീപ് സിനിമാ സംവിധായകനാവുന്നു. സ്വര്‍ണ മത്സ്യങ്ങള്‍ എന്ന പേരില്‍ ഒരുക്കുന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്. കുട്ടികളിലൂടെ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് സ്വര്‍ണ മത്സ്യങ്ങള്‍.
സ്‌കൂള്‍ കലോത്സവങ്ങളില്‍ താരങ്ങളായ തൃശൂര്‍ സ്വദേശിനി ജെസ്മിയ, കണ്ണൂരുകാരന്‍ വിനില്‍ ഫൈസല്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സുധീര്‍ കരമന, സിദ്ധിഖ് അടക്കമുള്ള താരനിരയും ചിത്രത്തിലുണ്ട്. ബിജിപാലാണ് സംഗീതം.