‘ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍’ എന്ന ചിത്രത്തിലൂടെ വിജയകരമായി അരങ്ങേറ്റം കുറിച്ച രതീഷ് പൊതുവാള്‍ തന്‍റെ അടുത്ത ചിത്രം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ‘കനകം, കാമിനി, കലഹം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് മുഖ്യ വേഷത്തില്‍ എത്തുന്നത്. ഗ്രേസ് ആന്‍റണി ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുെമെന്നാണ് പുതിയ വിവരം. കുമ്പളങ്ങി നൈറ്റ്സിലൂടെ സിനിമയില്‍ സജീവമായ ഗ്രേസിന് ഇപ്പോള്‍ നിരവധി മികച്ച അവസരങ്ങളാണ് ലഭിക്കുന്നത്. അടുത്തിടെ ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങിയ ‘ഹലാല്‍ ലൌ സ്റ്റോറി’യിലും ഗ്രേസിന്‍റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു.
പോളി ജൂനിയര്‍ പിക്ചേര്‍സിന്‍റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ‘കനകം, കാമിനി, കലഹം’ നിര്‍മിക്കുന്നത്. നിരൂപകരുടെയും പ്രേക്ഷകരുടെയും മികച്ച അഭിപ്രായങ്ങള്‍ ഒരു പോലെ സ്വന്തമാക്കി ബോക്സ്ഓഫിസ് വിജയം നേടിയ ചിത്രമാണ് ‘ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍’. വളരേ വ്യത്യസ്തമായ പ്രമേയം കൈകാര്യം ചെയ്ത ചിത്രം അഭിനേതാക്കളുടെ മികച്ച പ്രകടനത്തിലൂടെയും കൈയടി നേടി. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം, പടവെട്ട് എന്നിവയാണ് നിവിന്‍ പോളിയുടേതായി പുറത്തുവരാനുള്ള ചിത്രങ്ങള്‍.
Android Kunjappan fame director Ratheesh Pothuval’s next will have Nivin Pauly in the lead. Titled as ‘Kanakam,Kamini,Kalaham’. Grace Antony will essay the female lead.