പുതിയ സിനിമയില്‍ അവസരം; പുതുമുഖങ്ങളെ ക്ഷണിച്ച് ഗൗരി കിഷൻ
ആദ്യചിത്രമായ ’96’ലൂടെ സൗത്ത് ഇന്ത്യയൊട്ടാകെ ഏവരുടെയും മനം കവർന്ന നടിയാണ് ഗൗരി കിഷൻ. ഈ ചിത്രത്തിലെ തന്റെ ഓഡീഷൻ അനുഭവത്തെക്കുറിച്ച് ഇന്നലെ ഗൗരി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത വീഡിയോ തരംഗമാകുന്നു.
തന്‍റെ ബോർഡ് എക്സാം സമയത്താണ് 96 നുവേണ്ടിയുള്ള ഓഡിഷൻ കോൾ കാണുന്നത് . എക്സാമിനേപ്പറ്റിയുള്ള പേടിയോടൊപ്പം സിനിമ എത്തിപ്പിടിക്കാൻ കഴിയുന്നതിനുമപ്പുറമുള്ള എന്തോ ആണ് എന്നുള്ള സംശയത്തോടും കൂടിയാണ് ഓഡിഷനിൽ പങ്കെടുത്തത്. എന്നാൽ ഓഡിഷനിൽ തിരഞ്ഞെടുക്കപ്പെടുകയും ജാനു ആയിമാറുകയുമായിരുന്നു, ഗൗരി കിഷൻ കൂട്ടിച്ചേർത്തു. ’96’ന് ശേഷം ഗൗരി കിഷനും ഗോവിന്ദ് വസന്തയും വീണ്ടുമൊന്നിക്കുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തിരഞ്ഞെടുക്കുന്നു എന്നും ഗൗരി വീഡിയോയിൽ പറയുന്നുണ്ട്.
ഗൗരി കിഷന്‍റെ വാക്കുകളിലേക്ക്; “ഈ കോവിഡ് കാലഘട്ടത്ത് ഒരുപാട് പേർ ഫിനാൻഷ്യലി ആൻഡ് മെൻ്റലി കഷ്ടപ്പെടുന്നുണ്ട്. വളർന്നുവരുന്ന നടീനടന്മാർക്ക് അത് വളരെ കൂടുതലും ആയ ഈ സാഹചര്യത്തിൽ എൻ്റെ അടുത്ത ചിത്രത്തിലേക്ക് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ പുതുമുഖങ്ങൾ മതിയെന്ന് ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക് എന്നീ 3 ഭാഷകളിൽ റിലീസാകാൻ പോകുന്ന ഒരു റൊമാന്റിക്- മ്യുസിക്കലാണ് ഈ പ്രോജക്ട്.”
നിങ്ങളുടെ ഉള്ളിൽ ഒരു ആക്ടറുണ്ടെന്ന് നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ വിഡിയോക്ക് ശേഷമുള്ള ലിങ്കിൽ നിങ്ങളുടെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തം അയ്ക്കാൻ പറഞ്ഞാണ് ഗൗരി കിഷൻ വീഡിയോ അവസാനിപ്പിക്കുന്നത്. എസ് ഒറിജിനൽസ്, ഇമോഷൻ കൺസെപ്റ്റ്സ് എന്നീ ബാനറുകളിൽ സ്രുജൻ, ആരിഫ് ഷാഹുൽ, സുധിൻ സുഗതൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിഷ്ണുദേവാണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഉടൻ ആരംഭിക്കുന്നതാണ്.
www.emotionconcepz.com എന്ന വെബ്സൈറ്റ് വഴിയാണ് ഓഡീഷൻ നടക്കുന്നത്. ആപ്ലിക്കേഷൻ സബ്മിറ്റ് ചെയേണ്ട അവസാന തിയതി ജൂലായ് 12. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്.
Actress Gouri Kishan inviting newcomers to her next. The movie will be helmed by debutant Vishnu Dev.