അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സിഐഎയിലെ കണ്ണില്‍ കണ്ണില്‍ എന്ന ഗാനം ഏതാനും ദിവസം മുമ്പ് യൂട്യൂബില്‍ എത്തിയിരുന്നു. വ്യത്യസ്തമായ പശ്ചാത്തല സംഗീതവും വരികളും ചേര്‍ന്ന പാട്ട് ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ആ പാട്ടില്‍ ഉപയോഗിച്ച ഒരു വ്യത്യസ്ത ഇന്‍സ്ട്രുമെന്റ് എന്താണെന്ന് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ വെളിപ്പെടുത്തുന്നു.