മലയാളത്തിലെ സമകാലീന സംഗീത സംവിധായകരില്‍ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്നയാളാണ് ഗോപി സുന്ദര്‍. ഒട്ടേറേ ഹിറ്റ് ഗാനങ്ങള്‍ക്ക് ഈണമിട്ട ഗോപി സുന്ദര്‍ ഇനി അഭിനയത്തിലും ഒരു കൈ നോക്കുകയാണ്. ഹരികൃഷ്ണന്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന ടോള്‍ ഗേറ്റ് എന്ന ചിത്രത്തിലാണ് ഗോപി സുന്ദര്‍ നായക വേഷത്തിലെത്തുന്നത്.
ടോള്‍ ഗേറ്റിന്റെ ഫസ്്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ട് ദുല്‍ഖര്‍ സല്‍മാനാണ് ഗോപി സുന്ദറിന്റെ അഭിനയ അരങ്ങേറ്റം പ്രഖ്യാപിച്ചത്. ഇയ്യാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നാസര്‍ മട്ടാഞ്ചേരിയാണ് ചിത്രം നിര്‍മിക്കുന്നത്.
Tags:gopi sundarHarikrishnantoll gate