രണ്ട് 50 കോടി ചിത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും ഹനീഫ് അദേനിയും വീണ്ടും ഒന്നിക്കുന്ന ചിത്രം അമീര്‍ പ്രഖ്യാപിച്ചു. അബ്രഹാമിന്റെ സന്തതികളിലെ പോലെ തിരക്കഥാകൃത്തിന്റെ റോളിലായിരിക്കും ഹനീഫ് അദേനി ചിത്രത്തിലുണ്ടാകുക. വിനോദ് വിജയനായിരിക്കും ചിത്രം സംവിധാനം ചെയ്യുന്നത്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ഒരു അധോലോക ചിത്രമാണിതെന്നാണ് സൂചന. ഗോപിസുന്ദറാണ് ചിത്രത്തിന് സംഗീതം പകരുന്നത്. കിടുക്കന്‍ ബിജിഎം അമീറിനായി ഗോപി സുന്ദര്‍ ഒരുക്കുമെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകര്‍. തങ്ങളുടെ പ്രതീക്ഷയെന്തെന്ന് ട്രോളുകളിലൂടെ വ്യക്തമാക്കുന്നുണ്ട് അവര്‍. ഇത്തരം ചില ട്രോളുകള്‍ ഷെയര്‍ ചെയ്ത് പ്രതീക്ഷയ്‌ക്കൊത്ത് മികച്ച വര്‍ക്ക് ഉണ്ടാകും എന്ന് ഉറപ്പു നല്‍കുകയാണ് ഗോപി സുന്ദര്‍.
ദുബായ് കേന്ദ്രമാക്കിയ ഒരു ഡോണ്‍ ആയാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 25 കോടി മുതല്‍ മുടക്കില്‍ മലയാളത്തിലെ ഏറ്റവും മികച്ച സ്‌റ്റൈലിഷ് ആക്ഷന്‍ ഡോണ്‍ ചിത്രമാകും ഇതെന്നാണ് വിവരം. ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഷാജി പാടൂര്‍ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികള്‍ 90 ദിവസം പിന്നിട്ട് 15ഓളം റിലീസ് സെന്ററുകളില്‍ തുടരുകയാണ്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്ബര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ