ഫഹദിന്‍റെ ‘മാലിക്കി’ന് വന്‍ വരവേല്‍പ്പ്

Malik Review
Malik Review

മഹേഷ് നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‍ത് ഫഹദ് ഫാസില്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ‘മാലിക്’ ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങി. വന്‍ മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രത്തിന് വലിയ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.


മികച്ച സംവിധാനത്തിനും ഛായാഗ്രഹണത്തിനും ഒപ്പം ഫഹദിന്‍റെ ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ ഉള്ളതെന്നാണ് ആദ്യ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. 23 കോടി രൂപ ചിത്രത്തിന് നല്‍കാന്‍ ആമസോണ്‍ തയാറായിട്ടുണ്ടെന്നാണ് വിവരം. ഡിജിറ്റല്‍ റൈറ്റ്സ് കൂടി കിട്ടുമ്പോള്‍ ചിത്രം ലാഭകരമാകുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍.


ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് മാലിക്ക് ഒരുക്കിയത്. 1960 മുതല്‍ 2018 വരെയുള്ള കാലഘട്ടം ചിത്രത്തിലുണ്ട്. സുലൈമാന്‍ എന്ന കഥാപാത്രത്തിന്റെ 20 മുതല്‍ 57 വയസുവരെയുള്ള കാലയളവാണ് ഫഹദ് അവതരിപ്പിക്കുന്നത്.


ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇന്നും നിലനില്‍ക്കുന്നതിനാല്‍ ഏറെ പ്രസക്തമായതിനാല്‍ സിനിമ കൈകാര്യം ചെയ്യുന്ന വിഷയം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് സംവിധായകന്‍ പറയുന്നു. ചിത്രത്തിന്‍റെ തുടക്കത്തില്‍ 14 മിനുറ്റ് നീളുന്ന ഒറ്റ ഷോട്ട് മേക്കിംഗ് മികവിന്‍റെ ഉദാഹരണമായി എടുത്തുകാട്ടപ്പെടുന്നു.


നിമിഷ സജയനാണ് നായികാ വേഷത്തില്‍ എത്തുന്നത്. ഫഹദിനൊപ്പം നിമിഷയുടെ പ്രകടനവും കൈയടി നേടുകയാണ്. വിനയ് ഫോര്‍ട്ടും ദിനേഷ് പ്രഭാകറും പ്രധാന വേഷങ്ങളിലുണ്ട്. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, അപ്പനി ശരത്ത്, ഇന്ദ്രന്‍സ് എന്നിവര്‍ക്കൊപ്പം പഴയ സൂപ്പര്‍ സ്റ്റാര്‍ നായിക ജലജ തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്.


ടേക്ക് ഓഫിന്‍റെ കലാസംവിധാനത്തിന് നാഷണല്‍ അവാര്‍ഡ് നേടിയ സന്തോഷ് രാമന്‍ കലാസംവിധാനം നിര്‍വഹിച്ചു. സാനു ജോണ്‍ വര്‍ഗീസ് ക്യാമറ കൈകാര്യം ചെയ്തു. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം.

Fahadh Faasil starrer Malik getting good responses after its release via Amazon prime. Here are few reviews for the movie directed by Mahesh Narayanan.

You may also like...

Leave a Reply

Your email address will not be published. Required fields are marked *