മലയാളത്തിന്‍റെ അഭിമാന താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ബഹുമാനാര്‍ത്ഥം ഗോള്‍ഡന്‍ വിസ സമ്മാനിക്കുന്നു. 10 വര്‍ഷ കാലാവധിയുള്ള വിസയാണ് കലാരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് ഇരുവര്‍ക്കും നല്‍കുന്നത്. ഷാറൂഖ് ഖാനും സഞ്ജയ് ദത്തും മാത്രമാണ് മുമ്പ് ഇന്ത്യയില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള താരങ്ങള്‍. വരും ദിവസങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഈ ബഹുമതി ഏറ്റുവാങ്ങുമെന്നാണ് വിവരം.
അതിനിടെ മമ്മൂട്ടി ഗള്‍ഫില്‍ എത്തിയതിന്‍റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. കലാ രംഗത്തെ സംഭാവനകളുടെ അടിസ്ഥാനത്തില്‍ 10 വര്‍ഷം വരെ തുടര്‍ച്ചയായി യുഎഇയില്‍ താമസിക്കുന്നതിന് വിദേശ പൌരന്‍മാരെ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ.
Mammootty and Mohanlal will be awarded by golden visa from UAE. UAE giving this recognition for their contribution to art.