ഗായത്രി സുരേഷ് ആദ്യമായി സിനിമയിൽ പാടുന്നു

ഗായത്രി സുരേഷ് ആദ്യമായി സിനിമയിൽ പാടുന്നു

സിനിമയിൽ പിന്നണി ഗാന രംഗത്തേക്ക് പ്രശസ്ത നടി ഗായത്രി സുരേഷ്. സർഷിക്ക് റോഷൻ സംവിധാനം ചെയ്യുന്ന എസ്‌കേപ്പ് എന്ന പാൻ ഇന്ത്യൻ സൈക്കോ സിനിമയിലാണ് ഗായത്രി സുരേഷ്, ജാസ്സി ഗിഫ്റ്റിനൊപ്പം പാടിയത്. സാനന്ദ് ജോർജ് ഗ്രേസ് സംഗീതം സംവിധാനം നിർവഹിക്കുന്ന ഗാനത്തിന് വരികൾ എഴുതിയത് വിനു വിജയ് ആണ്‌. അടുത്ത വാരം ഗാനം പ്രേക്ഷകരിലേക്ക് എത്തും. ഇൻസ്റ്റാഗ്രാം ലൈവിലൂടെ ആണ്‌ ഗായത്രി സുരേഷ് ഇക്കാര്യം പ്രേക്ഷകരെ അറീയിച്ചത്.

വ്യത്യസ്ത ശൈലിയിൽ പുതുമ അവലംബിച്ച്‌ മലയാളത്തിലെത്തുന്നഎസ്‌കേപ്പ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാഗതനായ സർഷിക്ക് റോഷനാണ്. എസ് ആർ ബിഗ് സ്ക്രീൻ എന്‍റര്‍ടൈന്‍മെന്‍റ് ആണ് ചിത്രം നിർമിക്കുന്നത്

ഗായത്രി സുരേഷിനെ കൂടാതെ ശ്രീവിദ്യ മുല്ലശേരി, അരുൺ കുമാർ സന്തോഷ്‌ കീഴാറ്റൂർ, നന്ദൻ ഉണ്ണി, വിനോദ് കോവൂർ, ഷാജു ശ്രീധർ, ദിനേശ് പണിക്കർ ഉള്‍പ്പെടെ മുപ്പത്തി അഞ്ചോളം താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകൻ സജീഷ് രാജും, എഡിറ്റിംഗ് സന്ദീപ് നന്ദകുമാറുമാണ്. മുഖംമൂടി അണിഞ്ഞ് വരുന്ന സൈക്കോ ആണ് സിനിമയുടെ പ്രധാന ആകർഷീണിയത. മലയാളത്തിൽ ഇത്തരം ഒരു ചിത്രം ആദ്യമായാണ്. പി ആർ ഓ : പ്രതീഷ് ശേഖർ.

Actress Gayathri Suresh turns singer in Sarshik Roshan directorial Escape. Gayathri herself essaying the lead role.

Latest Upcoming