ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോയിലൂടെ മലയാളത്തില്‍ എത്തിയ നായികയാണ് ഗൗതമി നായര്‍. ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ളേസിലെ തമിഴ് നഴ്‌സിന്റെ വേഷമാണ് താരത്തെ ഏറെ ശ്രദ്ധേയയാക്കിയത്. ഇപ്പോള്‍ താരം വിവാഹത്തിന് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗികമായി ഗൗതമിയോ വീട്ടുകാരോ വ്യക്തമാക്കിയിട്ടില്ലെങ്കിലും സിനിമാ മേഖലയില്‍ നിന്നുള്ള ഒരാള്‍ തന്നെയാണ് താരത്തിന്റെ ജീവിതപങ്കാളിയാകുന്നതെന്നാണ് സൂചന.
ആലപ്പുഴ സ്വദേശി മധു നായരുടെയും ശോഭയുടെയും ഇളയ മകളായ ഗൗതമി തിരുവനന്തപുരം ഗവണ്‍മെന്റ് വിമണ്‍സ് കോളെജിലെ സൈക്കോളജി വിദ്യാര്‍ത്ഥിയാണ്.
Tags:gauthami nair