വാരണം ആയിരം എന്ന സൂപ്പര്‍ഹിറ്റിന് 12 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ഗൗതം മേനോനും തമിഴ് സൂപ്പര്‍താരം സൂര്യയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങി. നെറ്റ്ഫ്ളിക്സിന്‍റെ നവരസ എന്ന വെബ്സീരീസിലെ ഒരു ചെറു ചിത്രമാണ് ഇത്. പിസി ശ്രീരാാമാണ് ക്യാമറ നിര്‍വഹിക്കുന്നത്. സൂരറൈപോട്ര് ഒടിടി റിലീസിലൂടെയാണ് പുറത്തുവന്നതെങ്കിലും മികച്ച പ്രതികരണങ്ങള്‍ നേടുന്നതിന്‍റെ സന്തോഷത്തിലാണ് സൂര്യ. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂര്യയുടെ അടുത്ത മുഴുനീള ചിത്രം.
പകർച്ചവ്യാധി മൂലം ഉപജീവനമാർഗം പ്രതിസന്ധിയിലായ തമിഴ് ചലച്ചിത്ര വ്യവസായ അംഗങ്ങളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന പദ്ധതിയാണ് നവരസ ’. 9 സിനിമകളുടെ സമാഹാരമായ ഈ പ്രോജക്റ്റിനായി മുന്‍നിരയിലെ നിരവധി സംവിധായകര്‍ സഹകരിക്കുന്നു. ഗൗതം മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെ വി ആനന്ദ്, പൊൻറാം, രതിന്ദ്രൻ പ്രസാദ്, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാർ, ഹലിത ഷമീം എന്നിവർ ഓരോ ഭാഗങ്ങളുടെ സംവിധാനം നിര്വഹിക്കും. നവരസങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ ആന്തോളജിയില്‍ ഓരോ സിനിമയും ഒരു പ്രത്യേക വികാരത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
അരവിന്ദ് സ്വാമി, വിജയ് സേതുപതി, രേവതി, നിത്യ മേനെൻ, പാർവതി തിരുവോത്ത്, സിദ്ധാർത്ഥ്, ഐശ്വര്യ രാജേഷ്, പൂർണ, റിത്വിക, പ്രകാശ് രാജ്, ഗൗതം കാർത്തിക്, ബോണി സിംഹ, വിക്രാന്ത്, അശോക് സെൽവൻ തുടങ്ങി നിരവധി പേർ അഭിനേതാക്കളായി എത്തുന്നു. ചെലവുകള്‍ക്ക് അപ്പുറം ഒരു പ്രതിഫലവും പറ്റാതെയാണ് ചിത്രത്തിന്‍റെ ഭാഗമാകുന്നത്.
Gautham Vasudeva Menon’s Segment in Netflix’s Navarasa series started rolling. Suriya essaying the lead role.