സിമ്പുവും ഗൗതം മേനോനും ഒന്നിക്കുന്ന ‘ വെന്തു തനിന്തതു കാട്’

Vendhu Thanindhathu Kaadu
Vendhu Thanindhathu Kaadu

ഈ വർഷം ആദ്യം ഫെബ്രുവരിയിൽ, സംവിധായകന്‍ ഗൗതം മേനോനും സിമ്പുവും ഒന്നിക്കുന്ന പുതിയ ചിത്രം ‘നദികളിലെ നീരാടും സൂര്യൻ’ പ്രഖ്യാപിച്ചിരുന്നു. ഇരുവരും ഒന്നിച്ച ഹിറ്റ് ചിത്രം ‘വിണ്ണൈത്താണ്ടി വരുവായ’യുടെ തുടര്‍ച്ചയാണ് ഈ ചിത്രമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.എ ആർ റഹ്മാനെ ആണ്സം സംഗീത സംവിധായകനായി നിശ്ചയിച്ചിരുന്നത്. വേല്‍സ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ ഇഷാരി കെ ഗണേഷ് ആണ് ഇത് നിർമ്മിക്കേണ്ടിയിരുന്നത്. എങ്കിലും ഫസ്റ്റ്ലുക്കിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നില്ല. ഇപ്പോള്‍ ഈ ചിത്രം ഉപേക്ഷിച്ചെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇതേ ടീം ഒന്നിക്കുന്ന മറ്റൊരു ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ടു.

‘വെന്തു തനിന്തതു കാട്’ എന്ന് പേരിട്ടിരിക്കുന്ന ഇത് ഗൗതം മേനോന്‍റെ സാധാരണ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായ തലത്തില്‍ ഉള്ളതായിരിക്കുമെന്നാണ് ഫസ്റ്റ് വുക്ക് വ്യക്തമാക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഗ്രാമീണ ഗെറ്റപ്പിലാണ് സിമ്പുവുള്ളത്, മെലിഞ്ഞ ലുക്കിലാണ് താരം. എഴുത്തുകാരൻ ജയമോഹനുമായി സഹകരിച്ച് ഗൗതം മേനോൻ ചിത്രത്തിനായി തിരക്കഥയെഴുതുന്നു.

സിദ്ധാര്‍ത്ഥ് നുനിയാണ് ഛായാഗ്രഹണം. കലാസംവിധായകൻ രാജീവൻ, ഗാനരചയിതാവ് താമരൈ, എഡിറ്റർ ആന്റണി, വസ്ത്രാലങ്കാരം ഉത്തര മേനോൻ എന്നിവരും ടീമിലുണ്ട്.

Director Gautham Menon joins Simbu for ‘Vendhu Thanindhathu Kaadu’. The AR Rahman musical will be bankrolled by Vels International.

You may also like...

Leave a Reply

Your email address will not be published. Required fields are marked *