എച്ച്ബിഒ സംപ്രേഷണം ചെയ്യുന്ന ഗെയിം ഓഫ് ത്രോന്‍സ് സീരീസിന്റെ എട്ടാമത്തെ സീസണിന്റെ ടീസര്‍ പുറത്തിറങ്ങി. ഇത് ഗെയിം ഓഫ് ത്രോണ്‍സിന്റെ അവസാനത്തെ സീസണ് ആണ്. ഏപ്രില്‍ 14 മുതലാണ് സംപ്രേഷണം. ജോര്‍ജ് ആര്‍ മാര്‍ട്ടിന്റെ എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍ എന്ന നോവല്‍ സീരിസിനെ ആസ്പദമാക്കി ഒരുക്കിയ ടിവി സീരിസ് ആണിത്. എട്ടാമത്തെ സീസണില്‍ 6 എപ്പിസോഡ് ആണ് ഉള്ളത്. ലോകത്ത് ഏറ്റവും പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ ടിവി സീരീസ് കൂടി ആണിത്.
Tags:Game Of Thrones