ലോകത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ അധോലോക കുടുംബത്തിന്റെ പേരാണ് ഗാംബിനോസ്. അമേരിക്കയില്‍ താമസമാക്കിയ ഈ ഇറ്റാലിയന്‍ കുടുംബം യാതൊരു തുമ്പും അവശേഷിപ്പിക്കാതെയാണ് കൊലപാതകങ്ങളുള്‍പ്പടെ നടത്തിയിരുന്ന. കുറ്റകൃത്യങ്ങളില്‍ ഗാംബിനോസിന്റെ രീതി പിന്തുടരുന്ന കേരളത്തിലെ ഒരു കുടുംബക്കിന്റെ കഥ പറയുകയാണ് നവാഗതനായ ഗിരീഷ് പണിക്കര്‍ സംവിധാനം ചെയ്യുന്ന ‘ദ് ഗാംബിനോസ്’.
മലബാര്‍ പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രം സ്റ്റോറി ഓഫ് എ ക്രൈം ഫാമിലി എന്നാണ് സിനിമയുടെ ടാഗ്‌ലൈനുമായാണ് എത്തുന്നത്. സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയന്‍ നായകനാകുന്നു രാധിക ശരത്കുമാര്‍ പ്രധാന വേഷത്തിലുണ്ട്. തമിഴ് നടന്‍ സമ്പത്ത്, ശ്രീജിത് രവി, നീരജ , സിജോയ് വര്‍ഗീസ്, മുസ്തഫ, സാലു കെ. ജോര്‍ജ് എന്നിവരാണ് മറ്റുതാരങ്ങള്‍. ഓസ്‌ട്രേലിയന്‍ ഫിലിം കമ്പനിയായ കങ്കാരൂ ബ്രോഡ്കാസ്റ്റിങ്ങിന്റെ ബാനറിലാകും റിലീസ്. രചന സക്കീര്‍ മഠത്തില്‍. ഛായാഗ്രഹണം എല്‍ബന്‍ കൃഷ്ണ. സംഗീതം ജേക്‌സ് ബിജോയ്, എഡിറ്റര്‍ ഷഫീഖ് മുഹമ്മദ്. ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും.
Tags:gambinosGireesh Panikkarradhika sarathkumarVishnu Vinayan