ആമി, ലില്ലി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നവജിത് നാരായണ്‍ നായകനായി എത്തുന്ന ‘ഗാഗുല്‍ത്തായിലെ കോഴിപ്പോര്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ടോവിനോ തോമസ് ആണ് തന്റെ ഔദ്യോഗിക പേജിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. ‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ഇതില്‍ പങ്കില്ല’ എന്നാണ് സിനിമയുടെ ടാഗ്‌ലൈന്‍.
ജിബിത് ജിനോയ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് ജിനോയ് ജനാര്‍ദനന്‍ തിരക്കഥ എഴുതുന്നു. ജിബിത് ജോര്‍ജിന്റേതാണ് കഥ. പൗളി വല്‍സന്‍, ഇന്ദ്രന്‍സ്, ജോളി ചിറയത്ത്, സീനു സോഹന്‍ലാല്‍, സുധി കോപ്പ, വിജിലേഷ്, കോട്ടയം പ്രദീപ് , പ്രവീണ്‍ കമ്മട്ടിപ്പാടം, ബിനു അടിമാലി, വീണ നന്ദകുമാര്‍, അഞ്ജലി നായര്‍, മഞ്ജു മറിമായം, ഷൈനി രാജന്‍, നന്ദിനി ശ്രീ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍
ജെ പിക്ചര്‍ മൂവീസിന്റെ ബാനറില്‍ വി. ജി. ജയകുമാറിന്റേതാണ് നിര്‍മാണം. ഛായാഗ്രഹണം- രാഗേഷ് നാരായണന്‍. പശ്ചാത്തല സംഗീതം- ബിജിബാല്‍. കല- മനു ജഗത്. എഡിറ്റര്‍- അപ്പു ഭട്ടതിരി. വരികള്‍- വിനായക് ശശികുമാര്‍.
Tags:Gagulthayile KozhipporuJibith JinoyNavjith Narayan