വാള്‍ട്ട് ഡിസ്‌നിയുടെ അനിമേഷന്‍ ചിത്രം ഫ്രോസണ്‍ 2ന്റെ ടീസര്‍ പുറത്തുവന്നു. 2013ല്‍ പുറത്തിറങ്ങിയ ഫ്രോസണ്‍ ഓസ്‌കാര്‍ പുരസ്‌കാരം കരസ്ഥമാക്കുകയും മികച്ച വിജയം നേടുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ ചിത്രം. ഫ്രോസണിലെ കഥാപാത്രങ്ങളായ അന്നയ്ക്ക് ക്രിസ്റ്റെന്‍ ബെല്ലും, ഒലാഫിന് ജോഷ് ഗാദും, ക്രസ്റ്റോഫിന് ജൊനാഥന്‍ ഗ്രോഫുമാണ് ശബ്ദം നല്‍കുന്നത്. ജെന്നിഫര്‍ ലീയും ക്രിസ് ബക്കും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഫ്രോസണിലെ ലെറ്റ് ഇറ്റ് ഗോ എന്ന ഗാനം മികച്ച ഗാനത്തിനുള്ള 2013 ഓസ്‌കര്‍ നേടിയിരുന്നു. മികച്ച അനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്‌കറും ഫ്രോസണാണ് ആ വര്‍ഷം നേടിയത്. ഫ്രോസണ്‍ 2 നവംബര്‍ 22ന് തിയറ്ററുകളിലെത്തും.
Tags:Frozen 2Walt Disney