മമ്മൂട്ടി ആരാധകരെ ആവേശത്തിലാക്കുന്ന ഒരു പ്രീ അനൌണ്‍സ്മെന്‍റ് കൂടി ഇന്ന് നടന്നിരിക്കുകയാണ്. ഫ്രൈഡേ ഫിലിം ഹൌസ് അതിന്‍റെ ഇതുവരേയുള്ള ഏറ്റവും വലിയ ചിത്രത്തിലേക്ക് നീങ്ങുകയാണ് എന്നാണ് മമ്മൂട്ടിക്കും മുരളിഗോപിക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ഫ്രൈഡേ സാരഥി വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചത്. മുരളി ഗോപിയുടെ തിരക്കഥയില്‍ നവാഗതനായ ഷിബു ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പൂര്‍ണാര്‍ത്ഥത്തിലും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
അതിനിടെ അമല്‍നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പര്‍വത്തിലൂടെ കൊറോണ ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാര്‍ സിനിമയിലേക്ക് സജീവമായി എത്തുകയാണ്. നാളെയാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. മലയാളത്തില്‍ ഒരു ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകാര്യത ആണ് ഭീഷ്മ പര്‍വം സ്വന്തമാക്കിയത്. ഫേസ്ബുക്കില്‍ ഏറ്റവുമധികം ലൈക്ക് സ്വന്തമാക്കിയ മോളിവുഡ് ഫസ്റ്റ്ലുക്ക്, ഏറ്റവുമധികം റീട്വീറ്റ് ചെയ്യപ്പെട്ടത് തുടങ്ങിയ സോഷ്യല്‍ മീഡിയ റെക്കോഡുകളാണ് സ്വന്തമാക്കിയത്.
Friday Film house gearing for its biggest film with Mammootty. Murali Gopi is penning for this. Shibu Basheer will helm the project.