Silma

ഫ്രീക്കന്‍സ് 13ന് തിയറ്ററുകളിലെത്തും

ബെസ്റ്റ് ഫിലിംസിന്റെ ബാനറില്‍ ഇടക്കുന്നില്‍ സുനില്‍ ( നിര്‍മാതാവ് ), എന്‍.ബി. ബിലീഷ് ( എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ) എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ചു , അനീഷ് ജെ. കരിനാട് രചനയും സംവിധാനവും നിര്‍വഹിച്ച ഫ്രീക്കന്‍സ് ഡിസംബര്‍ 13 ന് തിയറ്ററുകളിലെത്തുകയാണ്. നര്‍മ രസത്തില്‍ പറയുന്ന ഒരു പ്രണയകഥയാണ് ചിത്രമെന്ന് അണിയറക്കാര്‍ വ്യക്തമാക്കുന്നു. അങ്കമാലി ഡയറീസ് ഫെയിം അനന്തുവും ബിജു സോപാനവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മോഡലിങ് രംഗത്തു പ്രവര്‍ത്തിക്കുന്ന സുല്‍ഫിയ മജീദാണ് നായിക .

നിയാസ് ബക്കര്‍, കൊച്ചു പ്രേമന്‍, ഇന്ദ്രന്‍സ്, നെല്‍സണ്‍, വഞ്ചിയൂര്‍ പ്രവീണ്‍,കുളപ്പുള്ളി ലീല എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയത് സാനന്ദ് ജോര്‍ജാണ് . കഥയും തിരക്കഥയും സംഭാഷണവും രണ്ട് ഗാനങ്ങളും സംവിധായകന്‍ അനീഷ് ജെ കരിനാടാണ് രചിച്ചത്. ഹൈമാസ്റ്റ് റിലീസ് ആണ് ഫ്രീക്കന്‍സ് തിയറ്ററില്‍ എത്തിക്കുന്നത്.

Freekans directed by Aneesh J Karinad releasing on Dec 12. Ananthu, Biju Sopanam, Sulfia Majeed in lead roles.