ആന്തോളജി ചിത്രം ‘ഫ്രീഡം ഫൈറ്റ്’ സോണി ലൈവില്‍, ട്രെയിലര്‍ കാണാം

ആന്തോളജി ചിത്രം ‘ഫ്രീഡം ഫൈറ്റ്’ സോണി ലൈവില്‍, ട്രെയിലര്‍ കാണാം

അഞ്ച് സംവിധായകര്‍ ഒരുക്കുന്ന അഞ്ച് ഹ്രസ്വ ചിത്രങ്ങളടങ്ങിയ മലയാളം ആന്തോളജി ചിത്രം ഫ്രീഡം ഫൈറ്റ് .സോണി ലൈവ് പ്രാറ്റ്ഫോമിലൂടെ പുറത്തിറങ്ങും. ഫെബ്രുവരി മധ്യത്തോടെയായിരിക്കും ചിത്രത്തിന്‍റെ റിലീസ്.
ജിയോ ബേബി, കുഞ്ഞില മാസ്സിലാമണി, അഖില്‍ അനില്‍കുമാര്‍, ജിതിന്‍ ഐസക് തോമസ്, ഫ്രാന്‍സീസ് ലൂയിസ് എന്നിവരാണ് ഈ ആന്തോളജിയിലെ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ട്രെയിലര്‍ പുറത്തിറങ്ങി.

മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, രോഹിണി, രജിഷ വിജയന്‍, ശ്രിന്ദ, സിദ്ധാര്‍ഥ ശിവ, കബനി എന്നിവര്‍ വിവിധ ഭാഗങ്ങളി‍ പ്രധാന വേഷങ്ങളിലെത്തുന്നു.

സാലു കെ തോമസ്, നിഖില്‍ എസ് പ്രവീണ്‍, ഹിമല്‍ മോഹന്‍ എന്നിവരുടേതാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്, കുഞ്ഞില മാസിലാമണി, മുഹ്‍സിന്‍ പി എം, രോഹിത്ത് വി എസ് വാര്യത്ത്, അപ്പു താരെക്. സംഗീതം നല്‍കിയിരിക്കുന്നത് രാഹുല്‍ രാജ്, മാത്യൂസ് പുളിക്കന്‍, ബേസില്‍ സി ജെ, മാത്തന്‍, അരുണ്‍ വിജയ് എന്നിവരാണ്.

Malayalam Anthology film ‘Freedom fight’ will have a direct OTT release via Sony liv. Here is the trailer.

Latest Upcoming