New Updates
  • നിത്യാമേനോന്റെ കോളാമ്പി, ടീസര്‍

  • സന്തോഷ് ശിവന്‍ ഓഗസ്റ്റ് സിനിമ വിടുന്നു?

  • കാപ്പാനില്‍ ആര്യയെത്തുന്നത് മോഹന്‍ലാലിന്റെ മകനായി

  • സൗബിനിന്റെ അമ്പിളി, ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

  • മേജര്‍ രവി- ദിലീപ് ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു

  • കാപ്പാനിലെ പുതിയ പാട്ടെത്തി, കുരിലേ കുരിലേ ലിറിക് വിഡിയോ

  • കളക്ഷനില്‍ 10 വര്‍ഷത്തെ അവതാറിന്റെ റെക്കോഡ് മറികടന്ന് അവഞ്ചേര്‍സ് എന്‍ഡ് ഗെയിം

  • വെറൈറ്റികള്‍ പരീക്ഷിച്ച് ആന്റപ്പന്‍, മാര്‍ഗം കളി കാരക്റ്റര്‍ ടീസര്‍ കാണാം

ബിബിന്‍ ജോര്‍ജിന്റെ മാര്‍ഗംകളി ഓഗസ്റ്റില്‍ എത്തും, ഫസ്റ്റ് ലുക്ക് കാണാം

ബിബിന്‍ ജോര്‍ജിന്റെ മാര്‍ഗംകളി ഓഗസ്റ്റില്‍ എത്തും, ഫസ്റ്റ് ലുക്ക് കാണാം

തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോര്‍ജ് നായകനാകുന്ന പുതിയ ചിത്രം മാര്‍ഗം കളി ഓഗസ്റ്റില്‍ തിയറ്ററുകളിലെത്തും.കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രം സംവിധാനം ചെയ്ത ശ്രീജിത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം കോമഡി എന്റര്‍ടെയ്‌നര്‍ ആണെന്നാണ് സൂചന. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷൈന്‍ അഗസ്റ്റിനാണ് നിര്‍മാണം.

കോമഡി സ്റ്റാര്‍സ് എന്ന പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ ശശാങ്കനാണ് തിരക്കഥ ഒരുക്കിയത്. ധര്‍മജന്‍ ബോള്‍ഗാട്ടി, ശാന്തി കൃഷ്ണ, മല്ലിക സുകുമാരന്‍, ഇന്നസെന്റ്, രമേഷ് പിഷാരടി, സലിംകുമാര്‍, സുനില്‍ സുഖദ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ഷൈന്‍ അഗസ്റ്റിനും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാഫി സംവിധാനം ചെയ്ത് ബിബിന്‍ ജോര്‍ജ് നായകനായി അരങ്ങേറിയ ‘ഒരു പഴയ ബോംബ് കഥ’ ശരാശരി വിജയം നേടിയിരുന്നു.
Bibin George starer MargamKali getting ready for release. Here is the first look poster. Sreejith Vijayan directorial. Namitha Pramod and Gouri Kishan as female leads.

Related posts