New Updates
  • ട്രാന്‍സ് ക്രിസ്മസിന് എത്തുമെന്ന് അന്‍വര്‍ റഷീദ്

  • മോഹന്‍ലാല്‍ ഇട്ടിമാണി പൂര്‍ത്തിയാക്കി, ബിഗ് ബ്രദര്‍ നാളെ മുതല്‍

  • മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള ഓഗസ്റ്റില്‍ എത്തും

  • ശുഭരാത്രിയുടെ സംവിധായകന്‍ ഉദയകൃഷ്ണയ്‌ക്കൊപ്പം റിയലിസ്റ്റിക് ആക്ഷന്‍ ചിത്രത്തിന്

  • കാപ്പാന്‍ കേരളത്തില്‍ എത്തിക്കുന്നത് ഗായത്രി ഫിലിംസ്, സാറ്റലൈറ്റ് സണ്‍ ടിവിക്ക്

  • സത്യം പറഞ്ഞാ വിശ്വസിക്കുവോ? ക്ലീന്‍ യു

  • വാളയാര്‍ പരമശിവം ഉടനെന്ന് ദിലീപ്

  • പ്രിഥ്വിയുടെ അയ്യപ്പന്‍ 5 ഭാഷകളില്‍, ഷൂട്ടിംഗ് 2020 പകുതിയോടെ

  • ഉണ്ടയുടെ ആഗോള കളക്ഷന്‍ 30 കോടിയില്‍

  • കുമ്പാരീസ് ഓഗസ്റ്റ് 9ന്, ആലപ്പുഴ ഗാനം കാണാം

മനമറിയുന്നോള്,, പൊറിഞ്ചു മറിയം ജോസിലെ ആദ്യ ഗാനം

മനമറിയുന്നോള്,, പൊറിഞ്ചു മറിയം ജോസിലെ ആദ്യ ഗാനം

ഒരിടവേളയ്ക്ക് ശേഷം സൂപ്പര്‍ സംവിധായകന്‍ ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസ് ഉടന്‍ തിയറ്ററുകളില്‍ എത്തുകയാണ്. ജോജു ജോര്‍ജും ചെമ്പന്‍ വിനോദും നൈല ഉഷയുമാണ് ചിത്രത്തില്‍ ടെറ്റില്‍ വേഷങ്ങളില്‍.
ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. മഞ്ജു വാര്യരെ ആയിരുന്നു നേരത്തേ നായികയായി നിശ്ചയിച്ചിരുന്നത്. മഞ്ജു ഡേറ്റ് പ്രശ്‌നങ്ങളാല്‍ പിന്‍മാറിയതിനെ തുടര്‍ന്ന് മമ്ത മോഹന്‍ദാസിനെയും നായികയാകാന്‍ പരിഗണിച്ചിരുന്നു. ഇതും യാഥാര്‍ത്ഥ്യമാകാതെ വരികയായിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ട്. അവതാരികയായും നായികയായും ശ്രദ്ധ നേടിയിട്ടുള്ള നൈല ഉഷ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. അജയ് ഡേവിഡ് കാച്ചപ്പള്ളിയുടെതാണ് ഛായാഗ്രഹണം. ജേക്ക്‌സ് ബിജോയ് സംഗീതം നല്‍കിയിരിക്കുന്നു. ഫാമിലി ഡ്രാമയുടെയും ത്രില്ലറിന്റെയും സ്വഭാവത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് തൃശൂരാണ് പ്രധാന ലൊക്കേഷനായത്.

Porinju Mariam Jose

Porinju Mariam Jose

Here is the first video song from Veteran director Joshyi’s next Porinju Mariam Jose. Joju George, Chemban Vinod, Nyla Usha in lead roles.

Related posts