New Updates
  • ബൈക്ക് സ്റ്റണ്ടിനിടെ അജിത്തിന് പരുക്ക്

  • നിരഞ്ജന അനൂപിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്

  • കടയ്ക്കല്‍ ചന്ദ്രന് ആരുമായും സാമ്യമുണ്ടാകരുതെന്ന് മമ്മൂക്കയ്ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു

  • അന്ന ബെന്നും റോഷനും, കപ്പേളയുടെ ട്രെയ്‌ലര്‍

  • ട്രാന്‍സ് ബുക്കിംഗ് തുടങ്ങി, ട്രെയ്‌ലര്‍ കാണാം

  • വിവാഹ മോചനത്തിന് കാരണം ധനുഷ് അല്ല, മറ്റൊരു വിവാഹം ഉണ്ടാകും: അമല പോള്‍

  • കണ്ണും കണ്ണും കൊള്ളയടിത്താല്‍, ദുല്‍ഖര്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍

  • നവ്യ നായര്‍ ഫസ്റ്റോ, സെക്കന്റോ? വേറിട്ട ചോദ്യത്തില്‍ ഞെട്ടിയ അനുഭവം പങ്കുവെച്ച് താരം

  • ഇന്ദ്രന്‍സിന്റെ കരുത്തുറ്റ പ്രകടനവുമായി വെയില്‍ മരങ്ങള്‍, ട്രെയ്‌ലര്‍ കാണാം

  • ആരാധ്യമൂര്‍ത്തി പറയുന്ന കാര്യങ്ങള്‍ ചിന്തിച്ച് മാത്രം വിശ്വസിക്കുക; രജിതിന്റെ വാദങ്ങള്‍ക്കെതിരേ സാബുമോന്‍

അടിച്ച് തൂക്ക്, തലയുടെ വിശ്വാസത്തിലെ ആദ്യ പാട്ട് ഇറങ്ങി

അജിത് കുമാറും ശിവയും ഒന്നിക്കുന്ന പുതിയ ചിത്രം വിശ്വാസത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൊങ്കല്‍ റിലീസായി 2019 ജനുവരി 14ന് തിയറ്ററുകളിലെത്തുകയാണ്. തല ആരാധകര്‍ക്ക് ആഘോഷമാകാന്‍ പാകത്തിലുള്ള പാട്ടാണ് പുറത്തുവന്നിട്ടുള്ളത്. വിശ്വാസത്തില്‍ അജിത് ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നാണ് ഇതുവരെ പല റിപ്പോര്‍ട്ടുകളിലും ഉണ്ടായിരുന്ന സൂചന. പുറത്തിറങ്ങിയ ലുക്ക് പോസ്റ്ററുകളിലും അജിതിന്റെ രണ്ട് ലുക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിനൊപ്പം കൂടുതല്‍ യംഗായ ലുക്കിലും താരം എത്തുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം താരം രണ്ട് വേഷങ്ങളല്ല കൈകാര്യം ചെയ്യുന്നത്..

നേരത്തേ വില്ലന്‍, വാലി എന്നീ ചിത്രങ്ങളില്‍ അജിത് നേരത്തേ ഇരട്ട വേഷത്തില്‍ എത്തിയിട്ടുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു മാസ് എന്റര്‍ടെയ്‌നറായാണ് വിശ്വാസം ഒരുങ്ങുന്നത്. ശിവയും അജിതും അവസാനമായി ഒന്നിച്ച വിവേകം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. നയന്‍താര നായികയാകുന്ന വിശ്വാസത്തിന് ഡി ഇമ്മാനാണ് സംഗീതം നല്‍കുന്നത്. സത്യ ജ്യോതി ഫിലിംസാണ് നിര്‍മാണം.

Related posts