ദളപതി വിജയ് നായകനാകുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിന്‍റെ പ്രദര്‍ശനത്തോടെ കേരളത്തിലെ തിയറ്ററുകള്‍ തുറന്നു. കേരളത്തിലെയും വലിയ ഇനീഷ്യല്‍ ക്രൌഡ് പുള്ളറാണ് വിജയ് എന്നതു കൊണ്ടും 9 മാസങ്ങള്‍ക്ക് ശേഷം തിയറ്ററില്‍ എത്തുന്ന സിനിമ എന്നതിനാലും വലിയ ആവശ്യകതയാണ് ടിക്കറ്റുകള്‍ക്ക് ലഭിക്കുന്നത്. മറ്റ് റിലീസുകള്‍ ഇല്ലാത്തതിനാല്‍ ആദ്യ ദിനങ്ങളില്‍ ചിത്രത്തിന് നിരവധി സ്ക്രീനുകള്‍ അധികമായി ലഭിച്ചു. ചിത്രത്തെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
#MasterFilm
Good first half followed by an average second half. VJ-VJS combo scenes which should have lifted the movie ended up without creating much of an effect. Second half that started positively ended up without much of an impact.Verdict : Mixed bag…
— Forum Keralam (FK) (@Forumkeralam1) January 12, 2021
.
തമിഴ്, തെലുങ്ക് പതിപ്പുകള്‍ ആഗോള വ്യാപകമായി ഇന്ന് എത്തും. ഹിന്ദി പതിപ്പ് ‘വിജയ് ദ മാസ്റ്റര്‍’ 14ന് ഇറങ്ങും. കൊറോണയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന തിയറ്ററുകള്‍ നിയന്ത്രണങ്ങളോടെ തുറന്നതിനു ശേഷം വരുന്ന രാജ്യത്തെ ഏറ്റവും വലിയ റിലീസാണ് മാസ്റ്റര്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്.
#Master Superb first half and above average second half. @Dir_Lokesh sets it up, but could have been trimmed 20 mins.#Thalapathy on screen is a crazy feel, and #VijaySethupathi rocks as the baddie The clash is such a cinematic experience@anirudhofficial music & bgm🔥
3/5
— Malayalam BoxOffice (@malyalammovieBO) January 13, 2021
പൊങ്കല്‍ സീസണില്‍ മറ്റ് വലിയ ചിത്രങ്ങള്‍ ഇല്ലാത്തതിനാല്‍ തമിഴ്‍നാട്ടില്‍ 70 ശതമാനത്തിലേറേ തിയറ്ററുകള്‍ ലഭിക്കുമെന്നാണ് വിവരം. 50 ശതമാനം സീറ്റുകളിലാണ് ടിക്കറ്റ് നല്‍കാന്‍ അനുമതി. മാസ്റ്റര്‍ കേരളത്തില്‍ തെക്കന്‍ ജില്ലകളില്‍ മാജിക് ഫ്രെയിംസും വടക്കന്‍ ജില്ലകളില്‍ ഐഎഎംപി ഫിലിംസും വിതരണത്തിന് എത്തിക്കുന്നു. മറ്റ് ചിത്രങ്ങള്‍ ഇല്ലാത്തതിനാല്‍ കേരളത്തിലും സ്ക്രീനുകളുടെ എണ്ണത്തില്‍ റെക്കോഡ് റിലീസാകും മാസ്റ്ററിന് ലഭിക്കുക.
#MasterFilm
*Positives:
Vijay’s screen presence.
Vijay Sethupathi’s Mass.
Music, DOP.
Pre-Interval 30 Mins.*Negatives:
Second half screenplay.
Length.
Too many actors with no scope.
Characterization sketch.DECENT Flick. Expected More. Could have been a better product!
— Christopher Kanagaraj (@Chrissuccess) January 13, 2021
വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്നതും സവിശേഷതയാണ്. മാളവിക മോഹന്‍ നായികയാകുന്ന ചിത്രത്തില്‍ ഒരു ആര്‍ട്‌സ്/സയന്‍സ് കോളെജിലെ പ്രൊഫസറായ ജോണ്‍ ദുരൈരാജ് അഥവാ ജെഡി ആയാണ് വിജയ് എത്തുന്നത്.
#Master WINNER👍I Liked it
A #ThalapathyVijay film with quite a few differences, baddie #MakkalSelvan #VijaySethupathi rocks with his acting skills 🤜🤛 #Nammavar @Dir_Lokesh stamps his mark in the mass genre too
Largely engaging, despite the slow pace & 3 hrs runtime
Enjoy!
— Kaushik LM (@LMKMovieManiac) January 13, 2021
സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഡീന്‍ കൂടിയാണ് ഈ കഥാപാത്രമെന്നാണ് സൂചന. ശന്തനു, ഗൗരി കിഷാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. അനിരുദ്ധിന്‍റേതാണ് സംഗീതം. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും വ്യക്തിയില്‍ നിന്നുമാണ് മാസ്റ്ററിന്റെ പ്രമേയം രൂപപ്പെട്ടത്.
Thalapathy Vijay starrer Master opened with mixed responses. The Lokesh Kanagaraj directorial has Vijay Sathupathi as villain.