ഇന്ദ്രജിത്തിന്‍റെ ‘അനുരാധ’യുടെ ആദ്യ ലുക്ക് പോസ്റ്റര്‍

ഇന്ദ്രജിത്തിന്‍റെ ‘അനുരാധ’യുടെ ആദ്യ ലുക്ക് പോസ്റ്റര്‍

ഇന്ദ്രജിത്ത് സുകുമാരന്‍, അനുസിത്താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘അനുരാധ ക്രൈം നമ്പര്‍ 59/2019′ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിഷ്‌ണു ഉണ്ണികൃഷ്‌ണനും പ്രധാന വേഷത്തിലുണ്ട്. ഇന്നലെ ഇന്ദ്രജിത്തിന്‍റെ ജന്മദിനത്തില്‍ ചിത്രത്തിന്‍റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന്‍ ഷാന്‍ തുളസീധരനും ജോസ് തോമസ് പോളക്കലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Here is the first look poster of my new movie under production, ANURADHA Crime No. 59/2019.. #nowfilming…

Posted by Indrajith Sukumaran on Thursday, 17 December 2020

ഗാര്‍ഡിയന്‍ ഏഞ്ചല്‍, ഗോള്‍ഡന്‍ എസ് പിക്ച്ചേഴ്സ് എന്നിവയുടെ ബാനറില്‍ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എംപി, ശ്യം കുമാര്‍ എസ്, സിനോ ജോണ്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഹരിശ്രീ അശോകന്‍, ഹരീഷ് കണാരന്‍,ജൂഡ് ആന്റണി, അനില്‍ നെടുമങ്ങാട്, ശ്രീജിത്ത് രവി, സുനില്‍ സുഗദ, അജയ് വാസുദേവ്, സുരഭിലക്ഷ്‌മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

Here is the first look poster of Indrajith Sukumaran starrer ‘Anuradha crime No 59/2019’. Anu Sithara essaying the female lead in this Shan Thulaseedharan directorial.

Latest Upcoming