സെന്തില്‍ നായകനാകുന്ന ‘ഉടുമ്പ്’,ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത് സെന്തില്‍ കൃഷ്ണ മുഖ്യ വേഷത്തില്‍ എത്തുന്ന ത്രില്ലര്‍ ചിത്രം ‘ഉടുമ്പി’ന്‍റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. ദുല്‍ഖര്‍ സല്‍മാനാണ് തന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്ററ്‍ പുറത്തുവിട്ടത്. ഡാര്‍ക്ക് ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രത്തില്‍ ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. പുതുമുഖ താരം എയ്ഞ്ചലീന ലെയ്‌സെന്‍ ആണ് നായിക. പട്ടാഭിരാമന്‍, മരട് 357 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കണ്ണന്‍ താമരക്കുളം ഒരുക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

ഛായാഗ്രാഹണം രവി ചന്ദ്രന്‍ നിര്‍വഹിക്കുന്നു. വി.ടി ശ്രീജിത്ത് എഡിറ്റിംഗും കൈതപ്രം, രാജീവ് ആലുങ്കല്‍ എന്നിവരുടെ വരികള്‍ക്ക് സാനന്ദ് ജോര്‍ജ് ഗ്രേസ് സംഗീതവും നിര്‍വ്വഹിക്കുന്നു. 24 മോഷന്‍ ഫിലിംസും കെ. ടി മൂവി ഹൗസും ചേര്‍ന്നാണ് നിര്‍മാണം. നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്നു. ലൈന്‍ പ്രൊഡ്യൂസര്‍- ബാദുഷ എന്‍.എം, കലാ സംവിധാനം-സഹസ് ബാല, അസോസിയേറ്റ് ഡയറക്ടര്‍-സുരേഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍-അഭിലാഷ് അര്‍ജുന്‍, മേക്കപ്പ്-പ്രദീപ് രംഗന്‍, കോസ്റ്റ്യൂം-സുല്‍ത്താന റസാഖ്, സ്റ്റില്‍സ്-ശ്രീജിത്ത് ചെട്ടിപ്പടി.

Here is the first look poster for Kannan Thamaramkulam directorial Udumbu. Senthil Krishna essaying the lead role.

Latest Upcoming