സണ്ണി ലിയോണിന്‍റെ ‘ഷീറോ’, ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
ബോളിവുഡ് താരം സണ്ണി ലിയോണ്‍ മുഖ്യ വേഷത്തില്‍ എത്തുന്ന പുതിയ തെന്നിന്ത്യന്‍ ചിത്രം ‘ഷീറോ’യുടെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തിനു ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും പുറത്തിറക്കുന്നുണ്ട്. ബോക്സര്‍ ഗെറ്റപ്പിലാണ് പോസ്റ്ററില്‍ സണ്ണി ലിയോണ്‍ ഉള്ളത്. അതിജീവനമാണ് എന്‍റെ പ്രതികാരം എന്ന ക്യാപ്ഷനോടെയാണ് താരം ഫസ്റ്റ്ലുക്ക് പങ്കുവെച്ചത്. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തിന്‍റെ ഭാഗമാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
ഇക്കിഗായ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ നിർമിക്കുന്നത്. ഛായാഗ്രഹണം – ഉദയ് സിങ്ങ് മോഹിത്, പശ്ചാത്തല സംഗീതം- രാഹുല്‍ രാജ്, എഡിറ്റിങ്ങ് – വി.സാജന്‍ മേക്കപ്പ് – രഞ്ജിത് അമ്പാടി, കോസ്റ്റും – സ്റ്റഫി സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷബീര്‍ എന്നിവരാണ്. സൈക്കോളജിക്കല്‍ എന്നു പറയാവുന്ന ചിത്രമാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
Here is the first look poster for Sunny Leone starrer ‘Shero’. The Sreejith directorial will release in Malayalam, Tamil, Telugu, and Hindi languages.