മലയാളത്തിലെ പുതുനിര നായികമാരില്‍ വേറിട്ട അഭിനയ ശൈലികൊണ്ടും വേഷങ്ങള്‍ കൊണ്ടും ശ്രദ്ധേയയായ താരമാണ് നിമിഷ സജയന്‍. ചോല എന്ന ചിത്രത്തിലെ പ്രകടനത്തിന്റെ ബലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയത് നിമിഷയാണ്. നിമിഷ മുഖ്യ വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം സ്റ്റാന്‍ഡ് അപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വിധു വിന്‍സെന്റാണ് സംവിധായിക.
View this post on InstagramSTAND UP A Vidhu Vincent Film💪🏼 @vidhuvin GIRL POWER💪🏼😘❤️
2016ല്‍ മാന്‍ഹോള്‍ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകയ്ക്കും മികച്ച ചിത്രത്തിനുമുള്ള പുരസ്‌കാരം കരസ്ഥമാക്കിയിട്ടുണ്ട് വിധു വിന്‍സെന്റ്. എഴുത്തുകാരിയും ജേര്‍ണലിസ്റ്റുമായി വിധുവിന്റെ രണ്ടാമത്തെ ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ്. സിലികോണ്‍ മീഡിയയാണ് ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. ഈ വര്‍ഷം രണ്ടാം പകുതിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.