Select your Top Menu from wp menus
New Updates

മോഹന്‍ലാലിന്‍റെ ‘ആറാട്ട്’, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ബി ഉണ്ണികൃഷ്‍ണന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഉദയകൃഷ്‍ണയുടെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തിന് ‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’ എന്നാണ് പേരു നല്‍കിയിരിക്കുന്നത്. പാലക്കാടാണ് പ്രധാന ലൊക്കേഷന്‍. ഇപ്പോള്‍ ചിത്രത്തിന്‍റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

Aaraattu First Look Poster

Posted by Mohanlal on Saturday, 5 December 2020

കോമഡിക്കും ആക്ഷനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണിത്. അരോമ മോഹന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മാതാവ്. ജോമോന്‍ ടി ജോണ്‍ ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കും. രാഹുല്‍ രാജിന്‍റെതാണ് സംഗീതം. നേരത്തേ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2-ന്‍റെ ഷൂട്ടിംഗ് മോഹന്‍ലാല്‍ പൂര്‍ത്തിയാക്കിയിരുന്നു. ഈ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗിക്കുകയാണ്.

Director B Unnilrishnan’s next with Mohanlal ‘Neyyatinkara Gopante AArattu’ is progressing. Udaya Krishna penning for this. Here is the first look poster.

Related posts