മോഹന്‍ലാല്‍ ചിത്രം ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’യുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നവാഗതരായ ജിബിയും ജോജുവും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായി തിയറ്ററുകളില്‍ എത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. ഇട്ടിമാണിയില്‍ നായികയായി എത്തുന്നത് ഹണിറോസാണ്. വിനു മോഹന്‍ മോഹന്‍ലാലിന്റെ സഹോദരനായി എത്തുന്നു.
കുന്നംകുളം ശൈലിയില്‍ സംസാരിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഡ്യൂപ്ലിക്കേറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് പേരുകേട്ട കുന്നംകുളവും ചെലവുകുറഞ്ഞ ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് പേരുകേട്ട ചൈനയും എങ്ങനെ വരുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. രാധിക ശരത്കുമാര്‍, ധര്‍ജന്‍, ഹരീഷ് കണാരന്‍ തുടങ്ങിയവര്‍ ചിത്രത്തിന്റെ ഭാഗമാണ്. ഷാജികുമാര്‍ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കോമഡി എന്റര്‍ടെയ്‌നറായിട്ടാണ് ഇട്ടിമാണി ഒരുങ്ങുന്നത്.
Here is the first look poster for Mohanlal starer Ittymani. The movie directed by Jiby annd Joju eyeing Onam release. Honey Rose as female lead.