കുഞ്ചാക്കോ ബോബന്‍റെ ‘മോഹൻകുമാർ ഫാൻസ്’ , ഫസ്റ്റ് ലുക്ക് കാണാം
തുടര്‍ച്ചയായ രണ്ട് വിജയ ചിത്രങ്ങള്‍ക്ക് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രം സിനിമയ്ക്കുള്ളിലെ സിനിമ വ്യത്യസ്തമായി അവതരിപ്പിക്കുകയാണ്. ‘മോഹൻകുമാർ ഫാൻസ്’ എന്നാണ് ചിത്രത്തിന് പേര്. ചാക്കോച്ചന്‍റെ ജന്മദിനത്തിലാണ് ഫസ്റ്റ് ലുക്ക് പുറത്തെത്തിയിരിക്കുന്നത്. അനാര്‍ക്കലി നാസര്‍ എന്ന പുതുമുഖമാണ് നായികയാകുന്നത്. ദീപ തോമസ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു.
Thank you Team MOHANKUMAR FANS
Jisjoy,Listin and the entire lovely gang
Posted by Kunchacko Boban on Sunday, 1 November 2020
ബോബി-സഞ്ജയ് ആണ് ചിത്രത്തിന് കഥ ഒരുക്കുന്നത്. തിരക്കഥ ജിസ് ജോയ് തന്നെ നിര്‍വഹിച്ചു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മാണം നിര്‍വഹിക്കുന്നു. ശ്രീനിവാസന്‍, മുകേഷ്, വിനയ് ഫോര്‍ട്ട്, സിദ്ദിഖ്, രമേഷ് പിഷാരടി, സൈജു ക്കുറുപ്പ്, അലന്‍സിയര്‍, ബേസില്‍ ജോസഫ്, പ്രേംപ്രകാശ്, ലെന, കെപിഎസി ലളിത, ശ്രീ രഞ്ജിനി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. പ്രിന്‍സ് ജോര്‍ജ് സംഗീതവും ബാഹുല്‍ രമേഷ് ഛായാഗ്രഹണവും രതിഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.
Kunchacko Boban starer Jis Joy directorial is titled as ‘Mohankumar Fans’. Bobby- Sanjay penning for the movie. Debutant Anarkkali Nazar playing the female lead. Here is the first look.