സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രത്തിനു ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ‘അജഗജാന്തരം’ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. . ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദും അര്‍ജുന്‍ അശോകും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു കഴിഞ്ഞ വര്‍ഷം ആദ്യം തന്നെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചിരുന്ന ചിക്രം ചില കാരണങ്ങളാല്‍ വൈകുകയായിരുന്നു. തൃശൂരായിരുന്നു പ്രധാന ലോക്കേഷന്‍.
അജഗജാന്തരം
Posted by Antony Varghese on Saturday, 25 July 2020
സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് ‘അജഗജാന്തരം’ നിര്‍മിക്കുന്നത്. തിരക്കഥ രചിച്ചത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്‍ന്ന്. സാബുമോന്‍ ,സുധി കോപ്പ ,ലുക്ക് മാന്‍ ,ജാഫര്‍ ഇടുക്കി ,കിച്ചു ടെല്ലസ് ,സിനോജ് വര്‍ഗീസ്, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, രാജേഷ് ശര്‍മ്മ, ടിറ്റോ വില്‍സണ്‍, വിജ്‌ലീഷ് തുടങ്ങിയവാരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ജിന്റോ ജോര്‍ജ് ഛായാഗ്രാഹണം നിര്‍വഹിച്ചു. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്. സംഗീതം ജേക്‌സ് ബിജോയ്. സെന്‍ട്രല്‍ പിക്ചര്‍സ് ആണ് വിതരണം നിര്‍വഹിക്കുന്നത്.
ഉല്‍സവാന്തരീക്ഷത്തില്‍ ഉള്‍പ്പടെ നിരവധി രംഗങ്ങളുള്ള ചിത്രം ലോക്ക്ഡൗണിന് ഏതാനും ദിവസങ്ങള്‍ മുമ്പാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.
First look poster for Tinu Pappachan directorial ‘AjaGajantharam’ is here. Antony Varghese. Chemban Vinod Jose and Arjun Ashokan in major roles.