പാ രഞ്ജിതിന്‍റെ സംവിധാനത്തില്‍ ആര്യ പ്രധാന വേഷത്തില്‍ എത്തുന്ന ‘സര്‍പ്പാട്ട പരമ്പരൈ’എന്ന ചിത്രത്തിന്‍റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആര്യ ബോക്സര്‍ വേഷത്തില്‍ എത്തുന്നു എന്നതിലൂടെ നേരത്തേ തന്നെ ശ്രദ്ധ നേടിയിട്ടുള്ള ചിത്രത്തിന്‍റെ ആദ്യ പോസ്റ്ററും ബോക്സിംഗ് റിംഗില്‍ നില്‍ക്കുന്ന ആര്യയാണ്. 1970-80 കാലഘട്ടത്തിലെ നോര്‍ത്ത് മദ്രാസിലെ സര്‍പ്പാട്ട പരമ്പരൈ എന്ന ബോക്‌സിംഗ് താരങ്ങളുടെ ചരിത്രവും ജീവിതവും രാഷ്ട്രീയവുമാണ് ചിത്രം പറയുക. മദ്രാസ്, കബാലി, കാലാ എന്നീ സിനിമകള്‍ക്ക് ശേഷം പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണിത്.
.@K9Studioz proudly presents the First Look of @arya_offl's #SarpattaParambarai
A @beemji film
இங்க வாய்ப்பு ‘ன்றது நம்முளுக்கு அவ்ளோ சீக்கிரம் கிடைக்கிறது இல்ல,,இது நம்ப ஆட்டம்..எதிர்ல நிக்கிறவன் கலகலத்து போவனும்..ஏறி ஆடு..கபிலா #சார்பட்டா pic.twitter.com/kOsTORQwXQ
— pa.ranjith (@beemji) December 2, 2020
ചിത്രത്തിനായി ആര്യ നടത്തിയ മേക്ക്ഓവറിന്‍റെ ചിത്രങ്ങള്‍ നേരത്തേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു നടന്‍ എന്ന നിലയിലും ആര്യക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണിത്. ദുഷാര വിജയന്‍ ആണ് ചിത്രത്തിലെ നായിക. നടന്‍ സന്തോഷ് പ്രതാപും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചെന്നൈ പ്രധാന ലൊക്കേഷന്‍ ആയ ചിത്രത്തിന്‍ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. കെ 9 സ്റ്റുഡിയോസ് നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണന്‍ സംഗീതം നല്‍കുന്നു. മുരളി ജി ആണ് ഛായാഗ്രണം.
Here is the first look of Arya’s Sappartta Pamambarai’ The Pa Ranjith directorial is based on old Madras’s boxing rings.