ജോൺ അബ്രഹാം നിര്‍മിക്കുന്ന ആദ്യ മലയാള സിനിമ മൈക്കിന്‍റെ ഫസ്റ്റ് ലുക്ക് ലോഞ്ച് ചെയ്തു

ജോൺ അബ്രഹാം നിര്‍മിക്കുന്ന ആദ്യ മലയാള സിനിമ മൈക്കിന്‍റെ ഫസ്റ്റ് ലുക്ക് ലോഞ്ച് ചെയ്തു

മൈക്ക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ജോൺ അബ്രഹാം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ലോഞ്ചിനോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ മുഖ്യാതിഥിയായി ജോൺ അബ്രഹാമും ഒപ്പം ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കെടുത്തു. വിഷ്ണു ശിവപ്രസാദ് സംവിധായകനാകുന്ന ഈ ചിത്രത്തിന്റെ നിർമ്മാണത്തിലൂടെ ജെ.എ എന്റർടൈൻമെന്റ് മലയാളത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു. ചിത്രത്തിലൂടെ രഞ്ജിത്ത് സജീവ് എന്ന പുതുമുഖ പ്രതിഭയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുകയാണ് ജെ.എ എന്റർടൈൻമെന്റ്.

വിക്കി ഡോണർ, മദ്രാസ് കഫെ, പരമാണു, ബത്‌ല ഹൗസ് തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച് നിരവധി കഴിവുറ്റ പ്രതിഭകളെ സിനിമ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ജെ എ എന്റർടൈൻമെന്റ് രഞ്ജിത്ത് സജീവിന്‌ മലയാള സിനിമയിലേക്കുള്ള ലോഞ്ച് പാഡ് ആയി ഒരുങ്ങിക്കഴിഞ്ഞു. ഈ ലോഞ്ചിലൂടെ ജെ എ എൻറർടൈൻമെൻറ് പരിചയപ്പെടുത്തിയ കഴിവുറ്റ പ്രതിഭകളുടെ നിരയിലേക്ക് ചേർക്കപ്പെടുകയാണ് രഞ്ജിത്ത് സജീവ് എന്ന പേര്. രഞ്ജിത്ത് സജീവും അനശ്വര രാജനും ഉൾപ്പെടുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തിറക്കിയത്.

ക്യാമറക്ക് മുന്നിലും പിന്നിലും നിരവധി അതുല്യ പ്രതിഭകളെ അണിനിരത്തുന്ന ചിത്രമാണ് മൈക്ക്. അനശ്വര രാജൻ,ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം, സിനി എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ കഥ ആഷിഖ് അക്ബർ അലിയുടേതാണ്. 5 സുന്ദരികൾ, സി ഐ എ , വിജയ് സൂപ്പറും പൗർണ്ണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ഷൈലോക്ക് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം കൈകാര്യം ചെയ്ത രണദീവെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ദേശീയ പുരസ്കാര ജേതാവും ബിഗ് ബി, സാഗർ ഏലിയാസ് ജാക്കി റീലോഡഡ് , അൻവർ, ഒരു കാൽ ഒരു കണ്ണാടി, മരിയാൻ, രജ്നി മുരുകൻ, പേട്ട, എസ്രാ തുടങ്ങി നിരവധി മലയാളം – തമിഴ് ചിത്രങ്ങളുടെ എഡിറ്റിംഗ് കൈകാര്യം ചെയ്ത വിവേക് ഹർഷൻ ആണ് ചിത്രത്തിന്റെ എഡിറ്റർ. അർജുൻ റെഡ്ഡി, ഡാർലിംഗ് 2, ഹുഷാറു തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ രചിച്ച രഥൻ ആണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. കലാസംവിധാനം – രഞ്ജിത് കൊതേരി, മേക്കപ്പ് – റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം – സോണിയ സാൻഡിയാവോ. ഡേവിസൺ സി ജെ, ബിനു മുരളി എന്നിവർ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർമാർ. മൈക്കിന്റെ ചിത്രീകരണം കേരളത്തിന്റെ അകത്തും പുറത്തുമായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

The first look poster of the upcoming Malayalam movie Mike gets launched. John Abraham Entertainment is entering Malayalam Cinema with this Vishnu Sivaprasad directorial.

Latest Upcoming