വിജയ് ദേവ്രകൊണ്ടയുടെ ‘ലൈഗര്‍’, വൈറലായി ഫസ്റ്റ്ലുക്ക്

തെലുങ്ക് താരം വിജയ് ദേവ്രകൊണ്ട നായകനായി എത്തുന്ന പുതിയ ചിത്രമാണ് ലൈഗര്‍. പുരിജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രം ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ ആണ് നിര്‍മിക്കുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. ഇപ്പോള്‍ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലാകുകയാണ്. കടുവയും സിംഹവും ഒന്നിക്കുന്ന ഒരു രൂപത്തിന്‍റെ മുന്നില്‍ ബോക്സറുടെ ഗെറ്റപ്പില്‍ നില്‍ക്കുന്ന വിജയ് ദേവ്രകൊണ്ടയാണ് പോസ്റ്ററില്‍ ഉള്ളത്.


അനന്യ പാണ്ഡ്യ നായികയായി എത്തുന്ന ചിത്രത്തില്‍ രമ്യ കൃഷ്ണന്‍, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. കരണ്‍ ജോഹറിനൊപ്പം പുരി ജഗന്നാഥും, നടി ചാര്‍മി കൗറും, അപൂര്‍വ മെഹ്തയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Vijay Deverakonda’s first pan indian movie Liger will be directed by Puri Jagannath. Karan Johar bankrolling this biggie.

Latest Other Language