മലയാളത്തിലെ സെമി പോണ്‍ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടി ഷക്കീലയുടെ ജീവിത കഥ ആസ്പദമാക്കി ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങ്. റിച്ച ഛദ്ദയാണ് ഷക്കീലയുടെ വേഷത്തില്‍ എത്തുന്നത്. അതിഥി താരമായി ചിത്രത്തിന്റെ അവതരണ സ്വഭാവത്തില്‍ ഷക്കീലയും എത്തുന്നുണ്ട്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലാണ്.
View this post on InstagramBOLD IS GOLD! 💥💥💥 . . . PRESENTING THE FIRST LOOK OF #Shakeela! @indrajitlankesh @shakeelafilm . . . . Delighted to work with such a cool ensemble ! #pankajtripathi @esternoronhaofficial @rajeev_govinda_pillai @dhindora #Kajol #vivekmadan . . @meetbrosofficial @kri_talent @amandeep_khubbar @sanjana19 @sunilbirmiwal @pranav.chadha24
ഷക്കീല 16ാം വയസില്‍ സിനിമയിലേക്ക് എത്തുന്നതും പിന്നീട് ജിവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളും പ്രതിസന്ധികളുമാണ് പ്രമേയം. ചെറിയ ഇടവേളയ്ക്കു ശേഷം മുഖ്യവേഷത്തില്‍ അഭിനയിച്ച് ഷക്കീല തിരിച്ചുവരവിന് ഒരുങ്ങുന്ന ഘട്ടത്തിലാണ് താരത്തിന്റെ ജീവിതവും സിനിമയാകുന്നത്. കേരളത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവമാക്കി ഒരുങ്ങിയ തെലുങ്ക് ചിത്രം ശീലാവതിയില്‍ ഈ വര്‍ഷം ഷക്കീല മുഖ്യ വേഷത്തില്‍ എത്തിയിരുന്നു.