കുഞ്ചാക്കോ ബോബനും നയന്‍താരയും മുഖ്യ വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം നിഴലിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിപിച്ചു. രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയതും ഹിറ്റായതുമായി നിരവധി സിനിമകളുടെ എഡിറ്റര്‍ ആയിരുന്ന അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ചാക്കോച്ചന്‍റെ ജന്മദിനത്തിലാണ് പുറത്തിറങ്ങിയത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് പൂര്‍ത്തിയാക്കിയ ശേഷമാകും കുഞ്ചാക്കോ ബോബന്‍ നിഴലില്‍ എത്തുക. എസ് സഞ്ജീവാണ് തിരക്കഥ. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാകുന്നു.
Presenting yours truly as,
First Class Judicial Magistrate
…..Mr.JOHN BABY….
Sometimes you have to fear your own Shadow!!!!
…….”NIZHAL”…….Posted by Kunchacko Boban on Sunday, 1 November 2020
ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമായിരിക്കും നിഴല്‍ എന്നും ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നും സംവിധായകന്‍ അപ്പു ഭട്ടതിരി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു. എറണാകുളത്താണ് പ്രധാന ലൊക്കേഷന്‍. ദീപക് ഡി മേനോന്‍ ക്യാമറയും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുണ്‍ ലാലുമാണ് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്. നാരായണ ഭട്ടതിരി ടൈറ്റില്‍ ഡിസൈനും, റോണക്‌സ് സേവ്യര്‍ മേക്കപ്പും നിര്‍വഹിക്കുന്നു.
Kunchacko Boban and Nayanthara joins in Nizhal. Debutant Appu S Bhattathiri helming this. Here is the first look.