New Updates

കെജിഎഫ്- ചാപ്റ്റര്‍ 2 ഫസ്റ്റ് ലുക്ക് പുറത്ത്

കെജിഎഫ്- ചാപ്റ്റര്‍ 2 ഫസ്റ്റ് ലുക്ക് പുറത്ത്

കന്നഡയില്‍ നിന്നുള്ള ആദ്യത്തെ ആഗോള ഹിറ്റ് എന്ന വിശേഷണമാണ് കെജിഎഫ് ചാപ്റ്റര്‍ ഒന്നിനുള്ളത്. കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ് എന്നതിന്റെ ചുരുക്കെഴുത്താണ് കെജിഎഫ്. കോളാര്‍ സ്വര്‍ണ ഖനികളിലൊന്നിന്റെ ചരിത്രത്തെ ഭാവന കൂടി കൂട്ടിച്ചേര്‍ത്ത് അവതരിപ്പിക്കുന്ന കെജിഎഫിന്റെ രണ്ടാം അധ്യായത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പ്രശാന്ത് നീല്‍ രചനയും സംവിധാനവും നിര്‍വഹിച്ച് യഷ് നായക വേഷത്തില്‍ എത്തുന്ന കെജിഎഫിന്റെ ചാപ്റ്റര്‍ ഒന്ന് പുറത്തിറങ്ങി ഒരുവര്‍ഷം പിന്നിടുന്ന ഇന്ന് തന്നെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അവതരിപ്പിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ സഞ്ജയ് ദത്തും എത്തുന്നു. ആദ്യ ഭാഗത്തില്‍ മുഖം വ്യക്തമാക്കാത്ത വില്ലന്‍ കഥാപാത്രം അധീരയായാണ് സഞ്ജയ് ദത്ത് രണ്ടാം ഭാഗത്തില്‍ എത്തുക.


രവീണ ടണ്ഡനും ഒരു മുഖ്യവേഷത്തില്‍ എത്തുന്നുണ്ട്. 1970കളിലെ പ്രധാന മന്ത്രിയായാണ് രവീണ അഭിനയിക്കുന്നത്. ഇന്ദിര ഗാന്ധി എന്ന ചരിത്ര വ്യക്തിയെ ആയിരിക്കില്ല ചിത്രത്തില്‍ അവതരിപ്പിക്കുക. എന്നാല്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് ഇന്ദിരയുടെ ഛായയോടെ തന്നെയായിരിക്കും രവീണയുടെ കഥാപാത്രം എത്തുക. ആദ്യ അധ്യായം പോലെ തന്നെ എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും കെജിഎഫ് 2 എത്തും. 200 കോടിക്കു മുകളില്‍ ബിസിനസ് നേടാന്‍ ആദ്യ ഭാഗത്തിന് സാധിച്ചിരുന്നു.

The first look for KGF Chapter 2 is here. Prashanth Neel who scripted and directed KGF Chapter 1 is handling 2nd part too. Yash in the lead role.

Related posts

http://ads.aerserv.com/as/?plc=[PLACEMENT]&key=3&appname=[APP_NAME]&siteurl=[APP_STORE_URL]&appversion=[APP_VERSION]&network=[NETWORK_CONNECTION]&dnt=[DO_NOT_TRACK]&adid=[UNHASHED_APPLE_IDFA_OR_GOOGLE_ADVERTISING_ID]&lat=[LATITUDE]&long=[LONGITUDE]&ip=[DEVICE_IP_ADDRESS]&make=[DEVICE_MAKE]&model=[DEVICE_MODEL]&os=[DEVICE_OS]&osv=[DEVICE_OS_VERSION]&type=[DEVICE_TYPE]&ua=[ENCODED_USER_AGENT]&carrier=[CELL_CARRIER]&locationsource=[LAT_LONG_SOURCE_ORIGINATION]&dw=[DEVICE_SCREEN_WIDTH]&dh=[DEVICE_SCREEN_HEIGHT]&vpw=[VIDEO_PLAYER_WIDTH]&vph=[VIDEO_PLAYER_HEIGHT]