Select your Top Menu from wp menus
New Updates

ചാക്കോച്ചനും ജോജുവും നിമിഷയും, നായാട്ടിന്‍റെ ഫസ്റ്റ് ലുക്ക്

ചാര്‍ലി എന്ന സൂപ്പര്‍ഹിറ്റിനു ശേഷം വര്‍ഷങ്ങള്‍ നീണ്ട ഇടവേളയെടുത്ത മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നായാട്ടി’ന്‍റെ ആദ്യ ലുക്ക് പോസ്റ്റര്‍ കാണാം. കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായിക. പ്രവീണ്‍ മെക്കിള്‍ എന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് ചാക്കോച്ചന്‍ എത്തുന്നത്. വടം വലി ഉള്‍പ്പടെ കായികാധ്വാനം കൂടുതലുള്ള രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ഇതിനായി താരം തന്‍റെ ശരീരം മിനുക്കിയെടുത്തതിന്‍റെ ഫോട്ടോകള്‍ നേരത്തേ ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

Sharing the official title poster of Martin Prakkat directorial,penned by Shahi Kabir,captured by Shyju Khalid ,Edited…

Posted by Kunchacko Boban on Saturday, 19 September 2020

ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. യഥാര്‍ത്ഥ പൊലീസ് ഉദ്യോഗസ്ഥനായ ഷാഫി തന്റെ യഥാര്‍ത്ഥ അനുഭവങ്ങള്‍ പുതിയ തിരക്കഥയിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നാണ് വിവരം. ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിംഗ് മഹേഷ് നാരായണന്‍, സംഗീതം വിഷ്ണു വിജയ്, ഗാനരചന അന്‍വര്‍ അലി. ഗോള്‍ഡ് കോയ്ന്‍ പിക്‌ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം. കൊടൈക്കനാലാണ് പ്രധാനലൊക്കേഷന്‍. അടിമാലി, മൂന്നാര്‍, വട്ടവട, കൊട്ടക്കാംബൂര്‍ എന്നിവിടങ്ങളിലും ഷൂട്ടിംഗ് നടന്നിരുന്നു. 15 ദിവസത്തെ ഷൂട്ടിംഗാണ് ചിത്രത്തിന് ഇനി ബാക്കിയുള്ളത്

Kunchacko Boban and Joju George playing the lead roles in Martin Prakkat’s Naayattu. Nimisha Sajayan essaying the female lead. Here is the first look.

Related posts