കാളിദാസ് ജയറാമും നീത പിള്ളയും മുഖ്യ വേഷങ്ങളില്‍ എത്തിയ പൂമരം എന്ന ചിത്രത്തിനു ശേഷം ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കുങ് ഫു മാസ്റ്റര്‍’ ജനുവരിയില്‍ തിയറ്ററുകളിലെത്തും. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. നീത പിള്ള തന്നെയാണ് ഈ ചിത്രത്തിലെയും നായിക. പുതുമുഖം ജിജി സക്കറിയ നായകനാകുന്നു. ഫിസ്റ്റ് ഫൈറ്റ് രീതിയിലുള്ള ആക്ഷന്‍ ചിത്രമാണിതെന്നും ഏബ്രിഡ് വ്യക്തമാക്കിയിട്ടുണ്ട് ചിത്രത്തിൻറെ ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങി.
മുന്‍ ചിത്രങ്ങള്‍ തന്റെ തന്നെ അനുഭവങ്ങളില്‍ നിന്നും കാഴ്ചകളില്‍ നിന്നും തയാറാക്കിയതായിരുന്നു എങ്കില്‍ പുതിയ സിനിമ അതിനായി തന്നെ ഒരുക്കിയ പ്രമേയമാണ്. പരിചരണത്തിലും ആ വ്യത്യാസം കാണാമെന്ന് ഏബ്രിഡ് പറയുന്നു. ഹിമാലയത്തിലായിരുന്നു പ്രധാനമായും ചിത്രീകരണം നടന്നത്. സിനിമയെ കുറിച്ചുള്ള വിവരങ്ങളും വാര്‍ത്തകളും ഷൂട്ടിംഗ് ഘട്ടത്തില്‍ നല്‍കാതിരിക്കുന്ന രീതി ഏബ്രിഡ് ഷൈന്‍ ഈ ചിത്രത്തിലും പിന്തുടര്‍ന്നു. മേജര്‍ രവിയുടെ മകന്‍ അര്‍ജുനാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. ഫുള്‍ ഓണ്‍ ഫ്രെയിംസിന്റെ ബാനറില്‍ ഷിബു തെക്കുംപുറമാണ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.
Abrid Shine’s next ‘The Kungfu Master’ is a fistfight action thriller. The movie has Neethu Pilla and Jiji Zakharia in lead roles. Here is the firstlook.